ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്നുവരുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മന്ത്രിതല ഉച്ചകോടിയില്‍ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ നിര്‍ദേശത്തിന് അംഗീകാരം. എന്നാല്‍ താല്കാലികമായി വിജയം എന്നു പറയുന്നെങ്കിലും ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് ഭാവിയില്‍ വന്‍ തിരിച്ചടിയാകും ഈ തീരുമാനങ്ങള്‍. പുതിയ കാര്‍ഷികോല്‍പ്പന്ന സംഭരണവും സബ്സിഡികളും അനുവദിക്കാന്‍ വ്യവസ്ഥകള്‍ അംഗീകരിക്കുന്നില്ല.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സബ്സിഡികളുടെ കാര്യത്തില്‍ ഇന്ത്യയുടെ വിജയമുഹൂര്ത്തമായി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നെങ്കിലും ആശങ്കകള്‍ ബാക്കിയാണ്. ദീര്‍ഘനാളത്തെ കാര്യം പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ പദ്ധതി അവതാളത്തിലാകുമെന്നതാണ് വാസ്തവം.
കാര്‍ഷിക സബ്സിഡി കാര്‍ഷിക മൊത്ത ഉത്പാദനത്തിന്റെ 10 ശതമാനം കവിയരുതെന്ന നിര്‍ദേശം ഇപ്പോഴും നിലനില്‍ക്കുകയാണ്. വന്‍കിട രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ പദ്ധതികളെ അട്ടിമറിക്കുന്ന ഈ വ്യവസ്ഥയ്ക്കു വേണ്ടി വദിച്ചിരുന്നത് വികസിത രാജ്യങ്ങളായിരുന്നു.
നിലവിലുള്ള ധാന്യ സംഭരണങ്ങള്‍ അല്ലാതെ പുതിയ സംഭരണവും അതിനുള്ള സബ്സിഡികളും അനിവദനീയമല്ല പുതിയ കരാര്‍ പ്രകാരമെന്നതാണ് ഒരു തടസം. അതായത് ബാലി യോഗത്തിലെ തീരുമാനങ്ങള്‍ക്കു മുമ്പുള്ള തീയതിവരെ നിലവിലുള്ള കരാറുകള്ക്കേ സാധുതയുണ്ടാകൂ.
ഡബ്ല്യു.ടി.ഒ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസ്വെദോയുടെ നേതൃത്വത്തില്‍ ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുമായി മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയെ തുടര്‍ന്നാണ് ബാലി പ്രഖ്യാപനത്തില്‍ പുതിയ ഭേദഗതികള്‍ എഴുതിച്ചേര്‍ക്കാന്‍ സാധിച്ചത്. ബാലി പ്രഖ്യാപനം അര്‍ധരാത്രിയോടെയാണ് പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: