ന്യൂദല്‍ഹി: നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അനുശോചിച്ചു. മണ്ടേലയോടുള്ള ആദരസൂചകമായി രാജ്യസഭയും ലോക്സഭയും ഇന്നലെ പിരിഞ്ഞു. രാജ്യത്ത് അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
മണ്ടേലയുടെ അന്ത്യം ഇന്ത്യയുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് അനുശോചിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ സമരവീര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് മണ്ടേല വര്‍ണവിവേചനത്തിനെതിരെ പടപൊരുതിയത്. ഇരുപത്തിയേഴ് വര്‍ഷക്കാലം ജയില്‍ശിക്ഷ അനുഭവിച്ച സമയത്ത് ഏകാന്തതയില്‍ പതറാതെ മുന്നോട്ട് നയിച്ചത് ഗാന്ധിജിയുടെ ജീവിതകഥയാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ വേര്‍പാട് ഇന്ത്യയുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചിലര്‍ക്ക് മാത്രമേ ചരിത്രം സൃഷ്ടിക്കാനാകൂ, അതില്‍ ഒരാളാണ് മണ്ടേലയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അനുസ്മരിച്ചു. പ്രശ്നബാധിത ലോകത്തെ ദിശാ നക്ഷത്രമാണ് മണ്ടേലയെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്തിനെയാണ് മണ്ടേലയുടെ മരണത്തോടെ നഷ്ടപ്പെട്ടതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. മനുഷ്യവംശത്തിനെ തന്നെ പ്രചോദിപ്പിച്ച ലോകനേതാവായിരുന്നു അദ്ദേഹം. ലോകം കണ്ട ഏറ്റവും വലിയ വ്യക്തിത്വങ്ങളിലൊന്നായിരുന്നു അദ്ദേഹമെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: