Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നെയ്‌ത്തിരി വെട്ടത്തു നിന്ന്‌ മഹാപ്രകാശത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2013, 05:30 pm IST
in Lifestyle

ക്ഷേത്രച്ചുവരില്‍ ആദ്യമായി വരച്ച ചുവര്‍ ചിത്ര എഴുത്തുകാരി കെ.ശ്യാമളകുമാരി സ്വന്തം അനുഭവം വിവരിക്കുന്നു

പ്ലാസ്റ്റിക്‌ മാലിന്യങ്ങളില്‍ നിന്നും പ്രതിമാ ശില്‍പ്പങ്ങള്‍, കളിമണ്‍ ആഭരണ നിര്‍മാണം, മുളംതണ്ടിലെ ചുവര്‍ ചിത്രാലങ്കാരങ്ങള്‍ തുടങ്ങിയ ശീര്‍ഷകങ്ങളില്‍ ചില വാര്‍ത്തകള്‍ പത്രമാധ്യമങ്ങളിലോ ടിവി ചാനലുകളിലോ പ്രത്യക്ഷപ്പെട്ടെന്നിരിക്കട്ടെ. കഴുകന്റെ കണ്ണുകളും കുറുക്കന്റെ കൗശലവുമായി ചില കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വട്ടമിടാനാരംഭിക്കും. തരം കിട്ടിയാല്‍ മോഹന വാഗ്ദാനങ്ങളും പ്രലോഭനങ്ങളും വാരിച്ചൊരിഞ്ഞ്‌ വശത്താക്കും. ഇത്തരം പരമ്പരാഗത കലകളെ ഉപജീവനത്തിന്റെ തലത്തില്‍നിന്നും നിലനില്‍പ്പിന്റെ പരിണാമങ്ങളിലേക്ക്‌ പരിവര്‍ത്തിപ്പിക്കുകയാണ്‌ അവരുടെ ലക്ഷ്യം.

പന്ത്രണ്ടുകളുടെ സംഘനൃത്ത ദിനത്തില്‍ (12-12-12) തിരുവനന്തപുരം നന്ദാവനത്തുള്ള സ്റ്റേറ്റ്‌ റിസോഴ്സ്‌ സെന്ററില്‍ ഒരു സെമിനാര്‍ നടന്നു.
ഫോര്‍ട്ടുകൊച്ചിയെ ആര്‍ട്ട്‌ കൊച്ചിയാക്കിയ ഇന്ത്യയിലെ പ്രഥമ ബിനാലെയ്‌ക്ക്‌ തിരി തെളിഞ്ഞ സുദിനമായതിനാല്‍ എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കും.

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്‌ സ്റ്റേറ്റ്‌ റിസോഴ്സ്‌ സെന്റര്‍. സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന്‌ സാങ്കേതികവും വൈജ്ഞാനികവുമായ വിഭവസഹായം നടത്തുന്ന സ്ഥാപനമെന്നാണ്‌ അവകാശപ്പെടുന്നത്‌. ശശി തരൂര്‍ ഈ വകുപ്പിന്റെ സഹമന്ത്രിയാണ്‌.

കേരളത്തിന്റെ പരമ്പരാഗത കലകളായ ചുവര്‍ ചിത്രകലയിലെയും കളിമണ്‍ നിര്‍മാണ മേഖലയിലെയും ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്ത കലാകാരികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു സെമിനാര്‍. പരമ്പരാഗത കലയിലും കരകൗശല മേഖലയിലും ഈ കലാകാരികള്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക്‌ അതാത്‌ മേഖലയില്‍ പരിശീലനം കൊടുക്കാനുള്ള ഒരു ബൃഹദ്‌ പദ്ധതിയെക്കുറിച്ചായിരുന്നു സെമിനാര്‍. ഇതിന്റെ പ്രാരംഭമായി സ്വയം പഠന സഹായികള്‍ തയ്യാറാക്കാനുള്ള ഒരു മാര്‍ഗ്ഗരേഖയും നിര്‍ദ്ദേശങ്ങളും സെമിനാറില്‍ പങ്കെടുത്തവര്‍ക്ക്‌ വിതരണം ചെയ്തു.

ഇതനുസരിച്ച്‌ തയ്യാറാക്കിയ പുസ്തകങ്ങളുടെ സ്ക്രിപ്റ്റ്‌ ജനുവരി 13, 14 തീയതികളില്‍ നടന്ന സെമിനാറില്‍ വായിച്ച്‌ ചര്‍ച്ച ചെയ്ത്‌ അംഗീകരിച്ചു. മാര്‍ച്ച്‌ 31 ന്‌ മുമ്പ്‌ സമയബന്ധിതമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ കലാകാരികളെ ആദരിക്കും. ട്രെയിനിംഗ്‌ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും എന്നൊക്കെയാണ്‌ ഔദ്യോഗിക പക്ഷത്തിന്റെ വാഗ്ദാനങ്ങള്‍.

അന്യം നിന്നുപോകുമായിരുന്ന കേരളീയ പരമ്പരാഗത ചുവര്‍ ചിത്രകലയെ ഇന്നു കാണുന്ന തരത്തില്‍ ഒരു മ്യൂറല്‍ തരംഗം സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ച കലാകാരികളാണ്‌ സെമിനാറില്‍ പങ്കെടുത്തത്‌. ക്ഷേത്ര ശ്രീകോവിലിന്റെ നെയ്‌ത്തിരി വെട്ടത്തുനിന്നും കൊട്ടാരക്കെട്ടുകളുടെ അകത്തളങ്ങളില്‍നിന്നും പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളായ ചുവര്‍ ചിത്രങ്ങളെ ജനമധ്യത്തിലേയ്‌ക്ക്‌ ഇളക്കി പ്രതിഷ്ഠിക്കുന്നില്‍ ഭാഗഭാക്കാണവര്‍. കാന്‍വാസ്‌, കടലാസ്‌, തുണിത്തരങ്ങള്‍, മുളംതണ്ട്‌, ടെറോക്കോട്ട പാത്രങ്ങള്‍ എന്നിവയില്‍ ചുവര്‍ചിത്ര ശൈലിയില്‍ ചിത്രം വരച്ച്‌ അലങ്കരിച്ച്‌ ആഗോള വിപണിയില്‍ സ്ഥാനം നേടുമ്പോഴാണ്‌ ഇപ്രകാരം ചില വിഭവങ്ങള്‍ കേരളത്തിലുണ്ടെന്ന്‌ എസ്‌ആര്‍സി അറിയുന്നത്‌.

ഇവിടെ ആരംഭിക്കുന്നത്‌ ആസൂത്രിതമായ ചൂഷണത്തിന്റെയും നയപരമായ വഞ്ചനയുടേയും പരിണാമങ്ങളാണ്‌. മാര്‍ച്ച്‌ കഴിഞ്ഞ്‌ മാസങ്ങള്‍ പിന്നിടുമ്പോഴാണ്‌ തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നതായി കലാകാരികള്‍ തിരിച്ചറിയുന്നത്‌. ട്രെയിനിംഗ്‌ പ്രോഗ്രാമിന്റെ ഭാഗമായ സ്വയം പഠന സഹായികള്‍ സെമിനാര്‍ നടന്ന്‌ ഒന്നാം വര്‍ഷത്തിലെത്തുമ്പോഴും എസ്‌ആര്‍സിയുടെ അലമാരയില്‍ സുഖനിദ്രയിലാണ്‌.

രണ്ട്‌ സെമിനാറുകളില്‍ കലാകാരന്മാര്‍ അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളുടെയും ഡോക്യുമെന്ററിയുടെയും ഫോട്ടോകളെടുത്ത്‌ റിപ്പോര്‍ട്ടാക്കി സമയബന്ധിതമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‌ കൈമാറിയതോടെ എസ്‌ആര്‍സിയുടെ ഈ വര്‍ഷത്തെ ഫണ്ടും തടസ്സം കൂടാതെ തരപ്പെട്ടു. അതോടെ ജീവനക്കാര്‍ മാസാമാസം ശമ്പളവും ആനുകൂല്യങ്ങളും പറ്റി അടിച്ചുപൊളിച്ചു ജീവിക്കുമ്പോഴും അതും നോക്കി പരമ്പരാഗത കലാകാരികള്‍ അമ്പരന്നു നില്‍ക്കുന്നു.

പതിറ്റാണ്ടുകാലം കലാ രംഗത്ത്‌ കഠിനാധ്വാനം ചെയ്ത്‌ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളാണ്‌ കൈമാറിയതെന്നും പുരസ്കാര രചനയ്‌ക്കുവേണ്ടിയുള്ള അദ്ധ്വാനവും സര്‍ഗാത്മകതയും സാമ്പത്തിക നഷ്ടവും ഈ കലാവൈരികള്‍ അറിയുന്നില്ല. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ മുതിര്‍ന്ന കലാകാരികളെ എത്ര ആസൂത്രിതമായാണ്‌ അവരുടെ നിലനില്‍പ്പിന്റെ ഉപകരണങ്ങളാക്കി മാറ്റിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

പുതിയ വാര്‍ത്തകള്‍

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.