വണ്ണം കൂടിയാല്‍ കേള്‍വിക്കു കുറവുണ്ടാകുമോ. എങ്കില്‍ നന്നായിരുന്നു, കളിയാകുന്നതും കേള്‍ക്കേണ്ടല്ലോ എന്ന് ആശ്വസിക്കേണ്ട. വണ്ണം പെരുക്കുകയും കാതു കേള്‍ക്കാനാവുകയും കൂടിയായാലത്തെ കഥ പറയാതിരിക്കുകയാവും ഭേദം. അമിതവണ്ണം സ്ത്രീകളില്‍ കേള്‍വിശക്തി കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഉയര്‍ന്ന ശരീരഭാരം, വലിയ ഇടുപ്പ് എന്നിവമൂലമാണ് കേള്‍വി കുറയുന്നതെന്നാണ് കണ്ടെത്തല്‍.
പ്രായമാക്കുമ്പോള്‍ കേള്‍വി കുറയുന്നത് സ്വഭാവികമാണ്. എന്നാല്‍ അമിതവണ്ണം മൂലം കേള്‍വി കുറയുന്നത് തടയാനാകുന്നതാണെന്നും ആരോഗ്യ ശാസ്ത്രം പറയുന്നു. ശരീരഭാരം നിയന്ത്രിക്കുകയും ശരിയായ രീതിയില്‍ വ്യായാമം ചെയ്യുകയും ചെയ്താല്‍ അമിതവണ്ണം മൂലമുണ്ടാകുന്ന കേള്‍വിക്കുറവ് തടയുവാനാകും. ഇടുപ്പിന് 71 സെന്റിമീറ്റര്‍ ഉള്ളവരുമായി താരതമ്യപ്പെടുത്തി 80-88 സെന്റിമീറ്റര്‍ ആണെങ്കില്‍ കേള്വികുറയാന് പതിനൊന്ന് ശതമാനം സാധ്യതയുണ്ട്. 88 സെന്റിമീറ്ററില്‍ കൂടുതലാണെങ്കില്‍ ഇരുപ്പത്തിയേഴ് ശതമാനം സാധ്യതയും.
സ്ത്രീകളുടെ ബോഡി മാസ് ഇന്‍ഡക്സ് 30-34 ഇടയ്ക്കാണെങ്കില്‍ 17 ശതമാനം സാധ്യതയുണ്ട്. ബോഡി മാസ് ഇന്‍ഡക്സ് 40 ന് മുകളിലാണെങ്കില്‍ 25 ശതമാനം സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
1989 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 68421 സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്. വ്യായാമം ചെയ്യുന്നസ്ത്രീകളില് നിന്ന് വ്യായാമം ചെയ്യാത്തവര്‍ക്ക് കേള്‍വി കുറയാന്‍ 17 ശതമാനം സാധ്യതയാണ് ഉള്ളത്.
ജിംനേഷ്യങ്ങളില്‍ തന്നെപോയി വ്യായാമം ചെയ്യണമെന്നില്ല, ഒരാഴ്ചയില്‍ രണ്ടുമണിക്കൂറെങ്കിലും നടന്നാലും മതിയാക്കും. ദിവസവും നടക്കുന്നത് തന്നെയാണ് ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 360 മില്ല്യണ്‍ സ്ത്രീകളാണ് വണ്ണം കൂടിയതുമൂലമുണ്ടായ കേള്വിക്കുറവ ്മൂലം കഷ്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: