സുഷ്മാസിങ്
മുഖ്യ വിവാരാവകാശ കമ്മീഷണറായി ചുമതലയേല്‍ക്കുന്ന സുഷ്മാസിങ്ങാണ് ഈ ആഴ്ചയിലെ വാര്‍ത്തയിലെ സ്ത്രീ. വിവരാവകാശ കമ്മീഷണറായി ചുമതലേയേല്ക്കുന്ന രണ്ടാമത്തെ വനിതയാണ് സുഷ്മ. 2009-ല്‍ ഇന്ത്യന്‍ ഭരണ സര്‍വ്വീസില്‍ നിന്നും സ്ഥാനമൊഴിഞ്ഞ ഇവര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1972ല്‍ ഐഎഎസില്‍ ചേര്‍ന്ന സുഷ്മ കേന്ദ്രസര്‍ക്കാരിന്റെ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി ദീര്‍ഘകാലവും ഇവര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിലും പഞ്ചായത്ത് തലങ്ങളിലും മികച്ച സേവനം കാഴ്ചവെച്ചിട്ടുള്ള വനിതയാണ് സുഷ്മാസിംഗ്. ഇവരുടെ പ്രവര്‍ത്തന മികവ് തന്നെയാണ് വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ കാരണമായത്. പ്രധാനമന്ത്രി മന്മോഹന് സിംഗും, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും ഉള്‍പ്പെട്ട സമിതി ഏകകണ്ഠമായാണ് സുഷ്മാസിങ്ങിനെ മുഖ്യവിവാരാവകാശ കമ്മീഷണറായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: