മാവേലിക്കര: ആറന്മുള പൈതൃക ഗ്രാമവും പശ്ചിമഘട്ട ഭൂപ്രദേശവും സംരക്ഷിക്കണമെന്ന് ഹിന്ദുഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതിയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
പതിമൂന്നോളം കേണ്ട-സംസ്ഥാന നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ആറന്മുളയില് വിമാനത്താവളത്തിനായുള്ള പാരിസ്ഥിതികാനുമതി നല്കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും തികഞ്ഞ നീതിനിഷേധവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും കസ്തൂരി രംഗന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിച്ച് ചില സ്ഥാപിത താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ഗൂഢനീക്കമാണ് മതസംഘടനകളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്നത്.
ആറന്മുളയെയും പശ്ചിമഘട്ടത്തെയും സംരക്ഷിക്കുന്നതിന് വേണ്ടി ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയും പ്രകൃതി സംരക്ഷണവേദിയും നടത്തുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും ഹിന്ദുഐക്യവേദി പൂര്‍ണ പിന്തുണ നല്‍കും. ഡിസംബര്‍ ഏഴു മുതല്‍ 14 വരെ സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും സായാഹ്നധര്‍ണ സംഘടിപ്പിക്കും. പശ്ചിമഘട്ട സംരക്ഷണത്തെ മുന്‍ നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനായി ലഘുലേഖ പ്രചാരണം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.
പ്രവര്‍ത്തക സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ സഹ സര്‍കാര്യവാഹ് കെ.സി.കണ്ണന് മാര്‍ഗനിര്‍ദേശം നല്കി. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലടീച്ചര്‍, വര്‍ക്കിങ് പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്, ഇ.എസ്.ബിജു, ആര്.വി.ബാബു, കെ.ടി.ഭാസ്ക്കരന്‍, വി.ആര്.സത്യവാന്, ബ്രഹ്മചാരി ഭാര്‍ഗവറാം, സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ്, സഹ സംഘടനാ സെക്രട്ടറിമാരായ എം.രാധാകൃഷ്ണന്, സി.ബാബു, വി.സുശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: