Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 324 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2013, 06:27 pm IST
in Samskriti

ആദ്യാഹം പ്രകൃതിസ്ഥോളസ്മി സ്വസ്ഥോളസ്മി മുദിതോളസ്മി ച

ലോകാരാമോളസ്മി രാമോളസ്മി നമോ മഹ്യം നമോസ്തുതേ

വസിഷ്ഠന്‍ തുടര്‍ന്നു; രാമാ, മനസ്സ്‌, ബുദ്ധി, അഹംകാരം, ഇന്ദ്രിയങ്ങള്‍ എന്നിവയ്‌ക്കൊന്നും സ്വതന്ത്രമായ ഒരു മേധാശക്തിയില്ല. അപ്പോള്‍പ്പിന്നെ ജീവനും മറ്റു പ്രഭാവങ്ങളും എവിടെയാണ്‌ അധിവസിക്കുന്നത്‌? കണ്ണിന്റെ കാഴ്‌ച്ചത്തകരാറു കൊണ്ട്‌ ചന്ദ്രബിംബം ഒന്നെയുളളുവെങ്കിലും അതിനെ പലതായി തോന്നുന്നതുപോലെയും, പ്രതിഫലിക്കുന്ന മാദ്ധ്യമത്തിലുണ്ടാകുന്ന ഇളക്കം പ്രതിബിംബത്തെ ചലിപ്പിക്കുന്നതുപോലെയുമാണ്‌ ഒരെയോരാത്മാവിനെ, അല്ലെങ്കില്‍ അവബോധത്തിനെ, ചിന്തകളുടെ ചലനം ഹേതുവായി പലതായി കാണാന്‍ ഇടയാകുന്നത്‌. അന്ധകാരം ഇല്ലാതാവുന്നതോടെ രാത്രി അവസാനിക്കുന്നു. അതുപോലെയാണ്‌ ആസക്തികള്‍ ഇല്ലാതാവുന്നതോടെ അവിദ്യയും മറയുന്നത്‌.

വേദശാസ്ത്രങ്ങളിലെ ആഹ്വാനങ്ങള്‍ സുഖാന്വേഷണാസക്തിയെന്ന രോഗത്തെ ക്ഷണത്തില്‍ മാറ്റുവാനുള്ള ദിവ്യൗഷധമായ സൂക്തങ്ങളത്രേ. പവിഴമണിമാല കോര്‍ത്ത ചരട്‌ പൊട്ടിയാല്‍ മണികള്‍ ഉതിര്‍ന്നുവീഴുംപോലെ മനസ്സിലെ ദുഷ്ടതയും മന്ദതയും ഇല്ലാതായാല്‍ മനസ്സും അതിന്റെ കൂട്ടുകാരും ക്ഷണത്തില്‍ ഇല്ലാതെയാകും. അതിനാല്‍ രാമാ, വേദശാസ്ത്രങ്ങളെ അവഗണിക്കുന്നവര്‍ വെറും പുഴുക്കളുടെ ജീവിതമാണ്‌ നയിക്കുന്നത്‌. അത്‌ അവരുടെ പതനത്തിനു കാരണമാകുന്നു. കാറ്റടങ്ങുമ്പോള്‍ സമുദ്രോപരിയുള്ള അലകളും അടങ്ങുന്നു. അതുപോലെ അവിദ്യാജന്യമായ വിക്ഷോഭങ്ങള്‍ ഇല്ലാതാവുമ്പോള്‍ ഭാര്യാപുത്രാദി ബന്ധങ്ങളും സുഖവസ്തുക്കളും സൃഷ്ടിക്കുന്ന ദൃഷ്ടിഭ്രംശവും അവസാനിക്കുന്നു.

രാമാ, നീ തീര്‍ച്ചയായും ആ സുദൃഢാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. എന്റെ വാക്കുകളെ നീ ശ്രദ്ധയോടെ ശ്രവിച്ചതിനാല്‍ നിന്നിലെ അജ്ഞാനത്തിന്റെ മൂടുപടം നീങ്ങിയിരിക്കുന്നു. സാധാരണ മനുഷ്യര്‍ പോലും അവരുടെ ഗോത്രഗുരുവിന്റെ ഉപദേശങ്ങള്‍ കേട്ട്‌ സമൂല പരിവര്‍ത്തനത്തിന്‌ വിധേയരാവുന്നു. അപ്പോള്‍പ്പിന്നെ നിന്നെപ്പോലെ വിശാലമായ വീക്ഷണമുള്ളവര്‍ക്ക്‌ അതെത്ര പ്രയോജനപ്രദമായിരിക്കും!

രാമന്‍ പറഞ്ഞു: അങ്ങയുടെ വിജ്ഞാനപ്രദമായ വാക്കുകള്‍ കേട്ട്‌ ബാഹ്യലോകത്തിന്‌ ഞാന്‍ ഇതുവരെ കല്‍പ്പിച്ചിരുന്ന മൂല്യം നഷ്ടമായിരിക്കുന്നു. എന്നില്‍ മനസ്സ്‌ നിലച്ചിരിക്കുന്നു. എന്നിലിപ്പോള്‍ പരമപ്രശാന്തിയാണുള്ളത്‌. അനന്താവബോധം അനന്തമായ നാമരൂപങ്ങളായി എന്റെ മുന്നില്‍ പ്രത്യക്ഷമാകുന്നത്‌ ഞാന്‍ അറിയുന്നു. ഞാന്‍ ഇപ്പോള്‍ കാര്യങ്ങളെ അതിന്റെ സത്യസ്ഥിതിയില്‍ കാണുന്നു. എന്റെ സംശയങ്ങള്‍ക്കറുതിയായി. ശല്യപ്പെടുത്താന്‍ എന്നിലിപ്പോള്‍ ആകര്‍ഷണങ്ങളോ വികര്‍ഷണങ്ങളോ ഇല്ല. ‘സ്വരൂപത്തില്‍ അഭിരമിക്കുന്നതിനാല്‍ ഞാന്‍ സ്വസ്ഥനാണ്‌. സംപ്രീതനാണ്‌. ലോകത്തിനു മുഴുവന്‍ അഭയം പ്രാപിക്കാവുന്ന രാമനാണ്‌ ഞാന്‍.. എനിക്കായും അങ്ങേയ്‌ക്കായും നമസ്കാരം!’

എന്നില്‍ മനോപാധികള്‍ ഇല്ലാതായിരിക്കുന്നു. മനസ്സ്‌ നിലച്ചിരിക്കുന്നു. ഞാന്‍ എല്ലാറ്റിലും ആത്മാവിനെ കാണുന്നു. എന്നില്‍ എല്ലാറ്റിനെയും കാണുന്നു. ദ്വന്ദത എന്ന മായക്കാഴ്‌ച്ചയെ ഞാന്‍ ഇത്രകാലം കൊണ്ട്‌ നടന്നത്‌ എത്ര മൂഢതയായിരുന്നു! എനിക്കതോര്‍ത്ത്‌ ചിരിവരുന്നു. അങ്ങയുടെ അമൃതസമാനമായ വാക്കുകളാണ്‌ ഈ തിരിച്ചറിവെന്നിലുണ്ടാക്കിയത്‌. ഈ ലോകത്ത്‌ ജീവിക്കുമ്പോള്‍ത്തന്നെ ഞാന്‍ ആ അനന്തപ്രഭയില്‍ അഭിരമിക്കുന്നു. വിജ്ഞാനത്തിന്റെ നിറകുടമായ അങ്ങയുടെ ഹൃദയത്തില്‍ നിന്നും നിര്‍ഗ്ഗളിച്ച വാക്കുകളുടെ പ്രഭാപൂരത്താല്‍ ഞാന്‍ ഇപ്പോള്‍ , ഇവിടെത്തന്നെ, പരമാനന്ദത്തില്‍ അഭിരമിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.