ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഡിസംബര്‍ ഒന്നിന് തെരഞ്ഞെടുപ്പ് റാലി നടത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിക്ക് വിലക്ക്. ഇതേത്തുടര്‍ന്ന് മോദി എല്‍ഇഡി സ്ക്രീനിലൂടെ ജനങ്ങളെ അഭിവാദ്യം ചെയ്യും.
ദക്ഷിണ പുരിയിലും ന്യൂദല്‍ഹിയിലും റാലി നടത്താനാണ് ബിജെപി ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനോട് അനുമതി തേടിയത്. എന്നാല്‍ ഷീലാദീക്ഷിതിന്റെ മണ്ഡലമായ ന്യൂദല്‍ഹിയില്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി റാലിക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള അവസാനഘട്ട പ്രചാരണത്തിനു വേണ്ടിയാണ് മോദി ദല്‍ഹിയിലെത്തുന്നത്. ഷഹദ്രാ, സുല്‍ത്താന്‍പൂര്‍ മജ്റ, ചാന്ദ്നി ചൗക് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച യോഗങ്ങളെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും.
15 വര്‍ഷത്തോളമായി ദല്‍ഹിയുടെ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഷീലാ ദീക്ഷിത് ഇക്കുറി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: