ആലുവ: അന്തരിച്ച ബിഎംഎസ് അഖിലേന്ത്യാ മുന്‍ വൈസ് പ്രസിഡന്റ് പി.ടി. റാവുവിന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ 10 മണിക്ക് ആലുവ ടൗണ്‍ഹാളില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കെ.പി. ധനപാലന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, നഗരസഭാ ചെയര്മാന് എം.ടി. ജേക്കബ്, കൗണ്‍സിലര്‍മാരായ എം. രാധാകൃഷ്ണന്, വി.പി. ജോര്‍ജ്, ലത്തീഫ് പൂഴിത്തറ, സിഐടിയു നേതാവ് കെ.എന്‍. ഗോപിനാഥ്, ബിഎംഎസ് പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍, സെക്രട്ടറി ദുരൈരാജ്, സംസ്ഥാന പ്രസിഡന്റ് എന്‍.പി. ഭാര്ഗ്ഗവന്, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്, സെക്രട്ടറി പി.എന്‍. ഹരികൃഷ്ണന്, വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, കെ.വി. വിജയകുമാര്‍, കെ.കെ. വിജയകുമാര്‍, ഖജാന്‍ജി വി. രാധാകൃഷ്ണന്, സൗത്ത് സോണ്‍ ഓര്ഗനൈസേഷന് സെക്രട്ടറി എന്‍.എം. സുകുമാരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ആര്‍എസ്എസ് സീമാജാഗരണ്‍ മഞ്ച് സഹസംയോജകന് എ. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് പ്രാന്തീയ സംഘചാലക് പി.ഇ.ബി. മേനോന്, എ.ആര്. മോഹനന്, വി.കെ. വിശ്വനാഥന്, എം.കെ. കുഞ്ഞോല്‍, പി.നാരായണന്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് റഫീക്, കെ.എന്‍. ദിവാകരപിള്ള, ബിജെപി മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, എ.സി. സന്തോഷ്കുമാര്‍, വി.എം. ഗോപി, സെക്രട്ടറി കെ.എ. പ്രഭാകരന്, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ടി.എസ്. സത്യന്, തോട്ടക്കാട്ടുകര അയ്യപ്പസേവാസമാജം ട്രഷറര്‍ സി. അച്യുതന്, അഡ്വ. എ.കെ. നസീര്‍ ,കേരള സ്റ്റേറ്റ് ഫിഷിങ് ബോട്ട് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ വേലായുധന് തുടങ്ങി ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: