പഴനി: പഴനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം ഏഴ് മലയാളികള്‍ മരിച്ചു. പഴനി- ഡിണ്ടിഗല്‍ റൂട്ടിലെ ചക്രപ്പതിയിലാണ് അപകടമുണ്ടായത്. തൃശൂര്‍ സ്വദേശികളായ ഷിജു, ഭാര്യ ഡ്യൂണോ, മക്കളായ എസക്കിയേല്‍, ഡാനിയേല്‍, ഇവരുടെ ബന്ധുവായ ജോണ്സണ്, മകന് അലക്സ്, ഭാര്യ ലിസി എന്നിവരാണ് മരിച്ചത്.
മുന്നില്‍പോയ ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ദിശയില്‍ വന്ന ലോറി കാറിലിടിച്ചാണ് അപകടമുണ്ടായത്. ഷിജുവും കുടുംബവും വേളാങ്കണ്ണിക്ക് പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: