ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കു തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത ആറുഗോളുകള്‍ക്ക് അവര്‍ ടോട്ടനത്തെ തുരത്തി. അതേസമയം, സിറ്റിയുടെ അയല്‍വാസികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ദുര്‍ബലരായ കാര്‍ഡിഫുമായി സമനിലയില്‍ കുടുങ്ങി (2-2). സ്വന്തംതട്ടകത്തില്‍ സിറ്റി ടോട്ടനത്തെ നിലംപരിശാക്കിക്കളഞ്ഞു.
സെര്‍ജിയോ അഗ്യൂറോ (2), ജീസസ് നവാസ് (2) നെഗ്രഡോ എന്നിവര്‍ സിറ്റിയുടെ സ്കോറര്‍മാര്‍. സാന്‍ഡ്രോയുടെ സെല്‍ഫ് ഗോളും ടോട്ടനത്തെ നാണം കെടുത്തി. ഇതോടെ സിറ്റി (22 പോയിന്റ്) ടേബിളില്‍ ആദ്യ നാലിലേക്ക് ഉയര്‍ന്നു. 2-1ന്റെ ജയത്തിലേക്ക് നീങ്ങുകയായിരുന്ന മാന്‍.യുവിനെ 91-ാം മിനിറ്റില്‍ ദക്ഷിണ കൊറിയന്‍ മിഡ്ഫീല്‍ഡര്‍ ബോ യും കിമ്മിന്റെ സ്ട്രൈക്കിലൂടെയാണ് കാര്‍ഡിഫ് തളച്ചത്.
വെയ്ന്‍ റൂണി (15-ാം മിനിറ്റ്) ചാമ്പ്യന്മാര്ക്ക് ലീഡ് നല്‍കിയെങ്കിലും ഫ്രെയ്സിയര്‍ കാംബെല്ലിലൂടെ (33) കാര്‍ഡിഫിന് ബലാബലം നിന്നു. എന്നാല്‍ പാട്രിക് ഇവ്റ (45) ഡേവിഡ് മോയസിന്റെ ടീമിന് വീണ്ടും ആധിപത്യം നല്കി. എന്നാല്‍ കിമ്മിന്റെ ഗോളിനു മറുപടി നല്‍കാനുള്ള സമയം യുണൈറ്റഡിനുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: