Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇവിടെ മലയാളികളും പറയുന്നു; വീണ്ടും ചൗഹാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2013, 09:15 pm IST
inIndia

ഭോപ്പാല്‍ മലയാളി വെല്‍ഫയര്‍ അസോസിയെഷന്‍ പ്രസിഡന്റും ഹോട്ടല്‍ വ്യവസായിയുമായ മണ്ണടി മുരളി പറയുന്നു. വീണ്ടും ചൗഹാന്‍തന്നെ മുഖ്യമന്ത്രിയാകണം. പത്തുവര്‍ഷത്തെ വികസനക്കുതിപ്പ്‌ നേരിട്ടനുഭവിച്ചതല്ലേ. റോഡുവികസനം മാത്രം മതിയല്ലോ ബിജെപിക്ക്‌ വീണ്ടും അധികാരത്തിലെത്താന്‍. മൂന്നു പതിറ്റാണ്ടിലേറെയായി ഭോപ്പാലില്‍ താമസിക്കുന്ന മുരളി ബിഎച്ച്‌ഇഎല്ലിനു എതിര്‍വശത്തുള്ള തന്റെ ബാലാജി ഹോട്ടലിനു മുന്നിലെ റോഡ്‌ ചൂണ്ടി പറഞ്ഞു. 10 വര്‍ഷം മുന്‍പ്‌ എങ്ങനെ കിടന്നതാണ്‌. കുണ്ടും കുഴിയും. നടന്നുപോകാന്‍ പോലും പാട്‌. ഇപ്പോഴോ. രാജ്യത്തെ മികച്ച റോഡല്ലേ? മുരളി ചോദിച്ചു.

ഇത്‌ മുരളിയുടെ മാത്രം അഭിപ്രായമല്ല. അരലക്ഷത്തിനടുത്തുവരുന്ന ഭോപ്പാല്‍ മലയാളികളുടെ ഏറെക്കുറെ പൊതു അഭിപ്രായമാണിത്‌. പലരുടെയും പിന്തുണ ബിജെപിക്കല്ല. മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാനാണെന്നു മാത്രം ബിസിനസ്‌ രംഗത്തുള്ള മനോഹരന്‍ നമ്പ്യാരും പറയുന്നത്‌ നല്ലകാര്യങ്ങള്‍ ചെയ്യുന്നവര്‍ ജയിക്കണം എന്നാണ്‌. ചൗഹാന്‍ വീണ്ടും വരണം. കമ്മ്യുണിസ്റ്റ്കാരെ പേടിച്ച്‌ 15 വര്‍ഷം മുമ്പ്‌ കണ്ണുരില്‍നിന്ന്‌ മുങ്ങി ഭോപ്പാലിലെത്തിയ കോണ്‍ഗ്രസുകാരനായ മനോഹരന്റെയും ഇപ്പോഴത്തെ ഇഷ്ടതാരം ചൗഹാന്‍. പുനലൂര്‍ സ്വദേശി മാത്യുവും പറയുന്നു ബിജെപിക്ക്‌ വോട്ടു ചെയ്യുമെന്ന്‌.
കോണ്‍ഗ്രസിന്റേയും ചൗഹാന്റേയും ഭരണങ്ങളുടെ വ്യത്യാസം കണ്ടുകൊണ്ടാണിതെന്നും 22 വര്‍ഷമായി ഭോപ്പാലിലുള്ള മാത്യു വ്യക്തമാക്കി. സിവില്‍ കോണ്‍ട്രാക്ടറും 26 വര്‍ഷമായി ഭോപ്പാല്‍ നിവാസിയുമായ പന്തളം സ്വദേശി മുരളിയും പറഞ്ഞത്‌ ബിജെപിക്ക്‌ ഇത്തവണ കുടുതല്‍ സീറ്റു കിട്ടുമെന്നാണ്‌.
പത്രസ്ഥാപനത്തില്‍ ആര്‍ട്ടിസ്റ്റായ ചോറ്റാനിക്കര സ്വദേശി നന്ദകുമാര്‍ മേനോന്‍ പറയുന്നത്‌ സീറ്റുകുറഞ്ഞേക്കാം പക്ഷേ അധികാരത്തിലെത്തുമെന്നാണ്‌. മാധ്യമ പ്രവര്‍ത്തകനായ സജിചെറിയാന്‍ പറയുന്നത്‌ ബിജെപി ജയിക്കില്ലന്നാണ്‌. തരംഗം ബിജെപിയുടെ കൃത്രിമ സൃഷ്ടിയാണെന്ന പക്ഷക്കാരനാണ്‌ ഈ ഇടുക്കിക്കാരന്‍ 30 വര്‍ഷമായി ഡ്രൈവറായി ജോലി നോക്കുന്ന ഭാസുരേന്ദ്രന്‍ റോഡുവികസനം കൊണ്ടല്ല ചൗഹാന്റെ പക്ഷക്കാരനായത്‌. കേന്ദ്രത്തില്‍ മോദി വരണമെങ്കില്‍ ഇവിടെ ചൗഹാന്‍ ജയിക്കണമെന്നതാണ്‌ ഈ ചേര്‍ത്തലക്കാരന്റെ പക്ഷം. കോല്ലം സ്വദേശിയും വാട്ടര്‍ അതോററ്റി ജീവനക്കാരനുമായ മുരളീധരന്‍പിള്ളയും ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്‌ കാണാന്‍ ആഗ്രഹിക്കുന്നു.

നാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അയര്‍ക്കാരിയും കോണ്‍ഗ്രസ്‌ അനുഭാവിയുമായ ഇന്ദിരാ നായര്‍ക്കും ഇവിടെ ചൗഹാന്‍ വീണ്ടും വരണമെന്നാണ്‌ ആഗ്രഹം. ജീവനക്കാരെല്ലാം ഇഷ്ടപ്പെടുന്നത്‌ ചൗഹാനെയെന്നാണ്‌ ഇറിഗേഷന്‍ വകുപ്പില്‍ ഉന്നത ഉദ്യോഗം വഹിച്ച ഇന്ദിര കാരണം പറഞ്ഞത്‌. ഇറിഗേഷന്‍ വകുപ്പില്‍ നിന്ന്‌ വിരമിച്ച കോട്ടയം സ്വദേശി പി.എസ്‌.മോഹനന്‍പിള്ളക്കും ഇതേ അഭിപ്രായമാണ്‌. കോണ്‍ഗ്രസ്‌ ഭരണത്തില്‍ തകര്‍ത്ത ജീവനക്കാരുടെ നട്ടെല്ല്‌ നേരെയായത്‌ ബിജെപി ഭരണത്തിലാണു പോലും.

ശൂരനാട്‌ സ്വദേശിയും കോണ്‍ട്രാക്ടറുമായ ജയകുമാറും ചൗഹാന്റെ ആരാധകനാണ്‌. ഇത്തവണയും വിജയം ബിജെപി കൊണ്ടുപോകുമെന്നകാര്യത്തില്‍ കൊല്ലം സ്വദേശിയും തയ്യല്‍ തൊഴിലാളിയുമായ ജോസഫിന്‌ സംശയമേയില്ല. ചൗഹാന്‍ ചെയ്ത നല്ല കാര്യങ്ങളാണ്‌ കാരണമെന്നാണ്‌ കമ്മ്യൂണിസ്റ്റായ ഇദ്ദേഹം പറയുന്നത്‌.

ബിഎച്ച്‌ഇഎല്ലിലെ ചീഫ്‌ ഫോട്ടേഗ്രാഫറും ഐഎന്‍ടിയുസിയുടെ ഭാരവാഹിയുമായിരുന്ന പി. വി.പിള്ളയും പറയുന്നത്‌ ബിജെപി തന്നെ വീണ്ടും എന്നാണ്‌. ചവറ സ്വദേശിയായ ഈ 80 കാരനും ഭാര്യ തഴവ സ്വദേശിനി മണിയും ആര്‍ക്ക്‌ വോട്ടു ചെയ്യണമെന്നിതുവരെ തീരുമാനിച്ചിട്ടില്ല. വീട്ടമ്മയും കൊല്ലംകാരിയുമായ ബിന്ദു മുരളിയും ചൗഹാന്റെ ആരാധികയും ബിജെപി പക്ഷക്കാരിയുമാണ്‌.

റിട്ടയേര്‍ഡ്‌ സര്‍ക്കാര്‍ ജീവനക്കാരായ കായംകുളം സ്വദേശി ആര്‍.എസ്‌.പിള്ളയും തിരുവല്ല സ്വദേശി പി.കെ.നായരും തിരുവനന്തപുരം സ്വദേശി ഗോപിനാഥന്‍ ഉണ്ണിത്താനും ശൂരനാട്‌ സ്വദേശി ബാബു ചന്ദ്രന്‍ പിള്ളയും തിരുവല്ല സ്വദേശി രഘുനാഥന്‍നായരും മാന്നാര്‍ സ്വദേശി വി.എസ്‌.നായരും കോല്ലം സ്വദേശി ചന്ദ്രശേഖരന്‍ പിള്ളയുമൊക്കെ വികസനത്തിന്റെ പേരില്‍ ബിജെപി ഹാട്രിക്‌ ജയം നേടണമെന്നാഗ്രഹിക്കുന്നു. കന്യാസുരക്ഷപോലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പേരിലാണ്‌ കായംകുളം സ്വദേശിയും ഡയറി ഡെവലപ്പ്മെന്റ്‌ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനുമായ പ്രിന്‍സ്‌ ബിജെപിയെ പിന്‍തുണയ്‌ക്കുന്നത്‌

വൈദ്യുതിയുടേയും റോഡിന്റെയും മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ്‌ കൊട്ടരക്കര സ്വദേശി ബി.എം.പിള്ള ചൗഹാനുവേണ്ടി വാദിക്കുന്നത്‌. വാളകം സ്വദേശിയും ആര്‍.ബാലകൃഷ്ണപിള്ളയുടെ ബന്ധുവുമായ എന്‍. ഉണ്ണികൃഷ്ണനും വീണ്ടും ബിജെപി എന്ന പക്ഷക്കാരനാണ്‌. ദിഗ്‌വിജയ്‌ സിംഗ്‌ കുളമാക്കിയ ഭരണം നേരേയാക്കിയത്‌ ശിവരാജ്‌ ചൗഹാനാണ്‌. അഞ്ചു വര്‍ഷംകൂടി അദ്ദേഹം ഭരിക്കട്ടെ കമ്പനി മാനേജരായ ഉണ്ണികൃഷ്ണന്റെ നിലപാട്‌.

അതേ സമയം, കോണ്‍ഗ്രസ്‌ ന്യൂനപക്ഷസെല്ലിന്റെ കണ്‍വീനറും മലയാളിയുമായ സജി ഏബ്രഹാമിന്‌ കോണ്‍ഗ്രസ്‌ അധികാരം തിരിച്ചുപിടിക്കുമെന്നതില്‍ സംശയമേയില്ല. റോഡിനും കറന്റിനും ദിഗ്‌ വിജയ സിംഗ്‌ സര്‍ക്കാര്‍ മാറ്റി വെച്ചിരുന്ന പണം ചെലവഴിക്കുക മാത്രമാണ്‌ ബിജെപി ചെയ്തത്‌. ചൗഹാന്‍ ഒഴികെയുള്ളമന്ത്രിമാരെല്ലാം കുഴപ്പക്കാരാണ്‌, ബിജെപിയില്‍ സീറ്റ്‌ കിട്ടാത്തവര്‍ പ്രശ്നം ഉണ്ടാക്കും. ബിജെപി തോക്കുമെന്ന വാദത്തിനു ന്യായങ്ങള്‍ സജി നിരത്തി. സ്റ്റേഷനറിക്കട നടത്തുന്ന യോഹന്നാന്‍ കോണ്‍ഗ്രസിനേ വോട്ടുകുത്തൂ. പക്ഷേ പാര്‍ട്ടി അധികാരത്തില്‍ വരാന്‍ സാധ്യതയില്ലന്നും ഈ അഞ്ചല്‍ സ്വദേശി സൂചിപ്പിക്കുന്നു. കോണ്‍ഗ്രസുകാരനാണെങ്കിലും വെച്ചൂച്ചിറ സ്വദേശി ജോണ്‍ ചെറിയാന്‍ ഇത്തവണ വോട്ടിടുക മുന്‍മുഖ്യമന്ത്രിയായ ബിജപി സ്ഥാനാര്‍ത്ഥി ബാബുലാല്‍ ഗോറിനാണ്‌. വെറുതെ വോട്ടെന്തിനു പാഴാക്കണം. മാത്രമല്ല ജാതിവ്യത്യാസമൊന്നുമില്ലാത്ത ഭരണമായിരുന്നു ചൗഹാന്റേത്‌. ആരോഗ്യവകുപ്പ്‌ ജീവനക്കാരനായ ജോണ്‍ കാര്യവും പറഞ്ഞു. അയ്യപ്പസേവാസംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്‌ ആര്‍.ജി.പിള്ളയും അയ്യപ്പക്ഷേത്രത്തിന്റെ പ്രസിഡന്റും ഇന്‍ഡസ്ടിയല്‍ മനേജ്മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എംഡിയുമായ ഡോ. എസ്‌. എ. നായരുമൊക്കെ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന പക്ഷക്കാരാണ്‌. ചൗഹാന്റെ ഭരണവും വ്യക്തിത്വവുമാണിവര്‍ കാര്യം പറയുന്നത്‌.

മധ്യപ്രദേശില്‍ നിന്നും പി. ശ്രീകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

Kerala

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

News

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.