ശബരിമല: വില്‍പനക്കായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഉപയോഗ ശൂന്യമായ ക്ലബ് സോഡയും ശീതള പാനിയങ്ങളും സന്നിധാനം പോലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. ഇന്നലെ രാവിലെ 11 ന് പോലീസ് നടത്തിയ റെയിഡില്‍ ഇന്‍സിനറേറ്ററിന് സമീപം ഗോഡൗണില്‍ നിന്നാണ് 1500 കുപ്പി ക്ലബ് സോഡയും ആയിരം കുപ്പി ശീതള പാനിയങ്ങളും പിടിച്ചെടുത്തത് .സന്നിധാനത്തെ നമ്പര്‍ -3 ന്റെ ഉടമസ്ഥന്‍ തിരുവല്ല ദേവി വിലാസം രാധാകൃഷ്ണന്റെ ഉടമസ്ഥയിലുള്ള ഗോഡൗണില്‍ നിന്നാണ് കലാവധി കഴിഞ്ഞ ശീതള പാനിയങ്ങളും ക്ലബ് സോഡാ, മിനറല്‍ വാട്ടര്‍ എന്നിവയും പിടിച്ചെടുത്തത്. തുടര്‍ന്ന് ഇവ ജെസിബി ഉപയോഗിച്ച് നശിപ്പിച്ച് കളഞ്ഞു. സന്നിധാനം എസ്‌ഐ വിനോദ്കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ രാധാകൃഷ്ണന്‍, പോലീസുകാരായ വിമല്‍ രാജ്, പ്രദീപ്, അജിത്ത് പ്രസാദ്, സുരേഷ് ദീപു.എം.കെ എന്നിവര്‍ റെയിഡിന് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: