Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നവംബര്‍ പതിനാറിന്റെ നിയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2013, 10:56 pm IST
inSports

ക്രീസിലെ അരങ്ങേറ്റവും കളതത്തില്‍ നിന്നുള്ള വിടവാങ്ങലും ഒരേ ദിവസം. പതിനാറാം വയസില്‍ കറാച്ചിയിലെ ക്രീസിലേക്ക്‌ തന്റെ ബാറ്റിനെ മാന്ത്രിക ദണ്ഡാക്കി സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന പയ്യന്‍ പുഞ്ചിരിയോടെ എത്തിയത്‌ 1989 നവംബര്‍ പതിനാറിനായിരുന്നു. ഒരു വിധിപോലെ ഓര്‍ത്ത്‌ വച്ച ദൈവം ഇരുപത്തിനാല്‌ വര്‍ഷങ്ങള്‍ക്കിപ്പുറം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്‌ വിടവാങ്ങല്‍ വേദിയൊരുക്കിയതും അതേ ദിനത്തില്‍. 2013 നവംബര്‍ പതിനഞ്ചിന്‌ സച്ചിന്‍ തന്റെ മണ്ണില്‍ വാങ്കഡയില്‍ അവസാന മത്സരത്തിന്‌ പാഡണിഞ്ഞ്‌ ലക്ഷങ്ങളെ നോക്കി പുഞ്ചിരിച്ചു.

ഒരു പക്ഷേ അവസാന ടെസ്റ്റിന്റെ രണ്ടാം ദിവസം തന്നെ അത്‌ സംഭവിക്കുമെന്ന്‌ ആരും കരുതിയിരിക്കില്ല. അഞ്ചാം ദിവസവും സച്ചിന്‍ ബാറ്റുമായി ക്രീസില്‍ നിറഞ്ഞാടുന്നത്‌ കാണാഗ്രഹിച്ച, അല്ലെങ്കില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ച 100 കോടി വരുന്ന ആരാധകര്‍ തീര്‍ത്തും നിരാശരായി. 74 റണ്‍സുമായി സച്ചിന്‍ ക്രീസ്‌ വിടുമ്പോള്‍ കാണികളേറെയും സച്ചിനൊപ്പം ക്രിക്കറ്റ്‌ മതിയാക്കി പോയിരുന്നു. സച്ചിനില്ലാത്ത ക്രിക്കറ്റ്‌ ഇനി കാണാന്‍ മനസ്‌ വരാത്ത ആരാധകര്‍. സച്ചിന്‍ ക്രീസ്‌ വിട്ടതിന്‌ ശേഷം ഇന്ത്യന്‍ ടീം എത്രയും വേഗം ഓള്‍ ഔട്ടാകാന്‍ ഇന്ത്യന്‍ ജനത ആഗ്രഹിച്ചിട്ടുണ്ടാകാം. അടുത്ത ഇന്നിംഗ്സില്‍ ബാറ്റുമേന്തി നില്‍ക്കുന്ന ക്രിക്കറ്റ്‌ ദൈവത്തെയും ബാറ്റില്‍ നിന്നുതിരുന്ന ക്ലാസിക്‌ ഷോട്ടുകളും ഒരു നോക്കുകൂടി കാണാന്‍. സച്ചിനെ ക്യാച്ചിലൂടെ പുറത്താക്കിയ വിന്‍ഡീസ്‌ ക്യാപ്റ്റന്‍ ഡാരന്‍ സമി പോലും ഒരു പക്ഷേ ആ നിമിഷത്തെ ശപിക്കുന്നുണ്ടാകാം.

പന്ത്‌ കൈപ്പിടിയിലൊതുക്കിയ ശേഷം സമിയുടെ മുഖഭാവമത്‌ വ്യക്തമാക്കുന്നുണ്ടായിരുന്നു. സ്വാഭാവികമായി സച്ചിനെപ്പോലൊരു ക്രിക്കറ്ററുടെ വിക്കറ്റ്‌ നേടിയതിന്റെ അമിതാവേശം വിന്‍ഡീസ്‌ താരങ്ങള്‍ക്കുമുണ്ടായിരുന്നില്ല. ക്രിക്കറ്റ്‌ ലോകത്ത്‌ എതിരാളികള്‍ക്കുപോലും അത്രമാത്രം പ്രിയപ്പെട്ടവനാണ്‌ സച്ചിന്‍. അരങ്ങേറ്റ മത്സരത്തില്‍ കളിച്ച തന്റെ ട്രേഡ്‌ മാര്‍ക്കായ സ്ട്രൈറ്റ്‌ ഡ്രൈവുകള്‍ അവസാന മത്സരത്തിലും സച്ചിന്‍ തന്റെ ബാറ്റില്‍ നിന്നും പായിച്ചു. പഴയ ഭംഗി ചോരാതെ.

സച്ചിന്‍ പായിച്ച പന്തുകള്‍ എടുക്കാനായി ബൗണ്ടറി ലൈനിനപ്പുറം മകന്‍ അര്‍ജ്ജുന്‍ കാത്തു നിന്നിരുന്നു. മകനെയും അമ്മയെയും ഭാര്യയേയും ആരാധകരെയും സാക്ഷി നിര്‍ത്തി സച്ചിന്‍ നവംബര്‍ 15നെ ചടുലതയോടെ ഷോട്ടുകള്‍ പായിച്ച്‌ തന്റേത്‌ മാത്രമാക്കി. സച്ചിന്‍ വാങ്കഡയില്‍ നേടിയ ഓരോ റണ്ണും കാണികള്‍ക്ക്‌ സെഞ്ച്വറിയായിരുന്നു.

ഒടുവില്‍ ക്രിക്കറ്റ്‌ ലോകത്തെ ദൈവം വിതുമ്പി. കൂടെ കോടാനുകോടി ഇന്ത്യന്‍ ജനതയും. 24 വര്‍ഷത്തെ തന്റെ ജീവിതം 22 അടിയുള്ള ക്രിക്കറ്റ്‌ പിച്ചിലായിരുന്നു. സഹോദരി നല്‍കിയ ബാറ്റ്‌ കൊണ്ടാണ്‌ ആദ്യമായി ക്രിക്കറ്റ്‌ ജീവിതം ആരംഭിച്ചത്‌. സഹോദരന്‍ അജിത്ത്‌ ടെണ്ടുല്‍ക്കര്‍ ആദ്യ കോച്ച്‌ രമാകാന്ത്‌ അജിതേക്കറുടെ അടുത്തെത്തിച്ചത്‌ ജീവിതത്തില്‍ വഴിത്തിരവായി. തന്റെ ഏറ്റവും വലിയ പാര്‍ട്ട്ണര്‍ഷിപ്പ്‌ ഭാര്യയായ അഞ്ജലിയോടൊത്തായിരുന്നു. നിങ്ങള്‍ എനിക്കു തന്ന ഓര്‍മകളൊരിക്കലും മായില്ല. സച്ചിന്‍.. സച്ചിന്‍ എന്ന നിങ്ങളുടെ വിളികള്‍ അവസാന സ്വാസം വരെ എന്റെ കാതുകളില്‍ മുഴങ്ങും.
മറുപടി പ്രസംഗത്തില്‍ ഓര്‍മകളില്‍ നിറഞ്ഞ പുഞ്ചിരിയിലും സച്ചിന്റെ കണ്ണുകള്‍ നിറഞ്ഞു. സ്റ്റേഡിയം വിട്ട സച്ചിന്‍ ഒരിക്കല്‍ക്കൂടി തിരിച്ചെത്തി.

പിച്ചിനെ പ്രണയിച്ച്‌ കൊതി തീരാതെ. ഇനി സച്ചിന്‍ റെക്കോര്‍ഡുകളുടെ തോഴനല്ല, കണക്കുകളുടെ തോഴന്‍. മഹാ പ്രതിഭകള്‍ ഒരിക്കലും മനുഷ്യരാകില്ല. സച്ചിനെ അവിടെയും വിത്യസ്തനാക്കിയത്‌ തീര്‍ത്തും ഒരു മനുഷ്യനായിരുന്നു എന്നതാണ്‌. ഇന്ത്യ ഒന്നാകെ സ്നേഹിച്ച മനുഷ്യന്‍.

വി.വി. അനൂപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.