ഹൈദരാബാദ്: ആന്ധ്രയില്‍ വാഹനാപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാലു വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
ആന്ധ്രയിലെ നെല്ലൂരിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് അപകടം. മതചടങ്ങിനു പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനത്തില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















