കൊച്ചി: വ്യാജരേഖകള്‍ നല്കി ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടക്കുന്നു. പൊതുമേഖല, ഷെഡ്യൂള്‍- സ്വകാര്യ ബാങ്കുകളില്‍ നിന്നാണ് തട്ടിപ്പ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 8735 കോടിരൂപയാണ് വ്യാജ വായ്പാ തട്ടിപ്പിലൂടെ ബാങ്കിങ് മേഖലയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. കിട്ടാക്കടം, പ്രവര്‍ത്തനരഹിത ആസ്തികള്‍, മൂലധന ശോഷണം തുടങ്ങി വിവിധ തലങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികള്‍ക്ക് പിന്നാലെയാണ് വ്യാജരേഖ വായ്പാതട്ടിപ്പ് ബാങ്കിങ് മേഖലയെ ആശങ്കയിലും, അപകടാവസ്ഥയിലുമാക്കുന്നത്.
രാജ്യത്തെ പൊതുമേഖല, സ്വകാര്യമേഖല, ബാങ്കുകളില്‍ നിന്നുള്ള കണക്ക് പ്രകാരം ഓരോ വര്‍ഷവും വ്യാജരേഖയിലൂടെയുള്ള തട്ടിപ്പ് തുകകള്‍ ഇരട്ടിയിലേറെയായി വര്‍ദ്ധിക്കുകയാണെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു. 2010-2011 കാലയളവില്‍ 4523 കേസുകളാണ് വ്യാജ രേഖ വായ്പകളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, വ്യാജരേഖ സൃഷ്ടിക്കല്‍, കബളിപ്പിക്കല്‍ തുടങ്ങി ആറിലേറെ കുറ്റകൃത്യ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍.
2010-11 സാമ്പത്തിക വര്‍ഷം 1272കോടി രൂപയാണ് വ്യാജരേഖകളിലൂടെ വായ്പയിനത്തില്‍ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത്. 2012-2013 വര്‍ഷമിത് 5359 കോടിരൂപയായി കുതിച്ചുയരുകയും ചെയ്തു. മൂന്ന് വര്‍ഷത്തിനകം 8734 കോടി രൂപയാണ് നഷ്ടം. വന്‍ വായ്പാ തട്ടിപ്പ് നഷ്ടമുണ്ടായരിക്കുന്നത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനാണ് 1372 കോടി രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1257 കോടി രൂപയുമായി രണ്ടാം സ്ഥാനത്തുണ്ട്. 1089 കോടി രൂപയുമായി ബാങ്ക് ഓഫ് ബറോഡ മൂന്നാം സ്ഥാനുത്തുമുണ്ട്. കാനറാബാങ്ക് 682 കോടി രൂപയും, യൂക്കോബാങ്ക് 578 കോടി രൂപയുമായി നാലും, അഞ്ചാം സ്ഥാനത്ത് 500 കോടി രൂപയില്‍ താഴെയുള്ളവയാണ് മറ്റുബാങ്കുകള്‍. വ്യക്തിഗതം, ഭവനം, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവയടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കാണ് വ്യാജ രേഖ സമര്‍പ്പണത്തിലൂടെ വായ്പ കരസ്ഥമാക്കിയിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് വായ്പാ തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് അന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. രജിസ്റ്റര്‍ ചെയ്ത 4523 കേസുമായി ബന്ധപ്പെട്ട് 6400 ഓളം ബാങ്ക് ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. ഇതില്‍ 887 ജീവനക്കാര്‍ എസ്ബിഐ യിലുള്ളവരാണ്. വ്യാജ രേഖവായ്പാ തുകകള്‍ ബാങ്കുകളുടെ കിട്ടാക്കടത്തിലാണ് ഉള്പ്പെടുന്നതെന്നതിനാല് പ്രവര്‍ത്തന നഷ്ടത്തിനിടയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: