കൊച്ചി : 200-ാം മല്‍സരത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്ന സച്ചിന് ടെണ്ടൂല്ക്കറിനോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി ?ഇന്‍വിന്‍സിബിള്‍? എന്ന പേരില്‍ (അജയ്യം) ലിമിറ്റഡ് എഡിഷന് ഹോം യുപിഎസ് ല്യൂമിനസ് പവര്‍ ടെക്നോളജീസ് വിപണിയിലിറക്കി.
മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കളിക്കളത്തിലെ കീഴടങ്ങാത്ത ആവേശത്തിന്റെ ചുവടുപിടിച്ചാണ് പുതിയ ഹോം യുപിഎസ്സിന് അജയ്യം എന്ന് നാമകരണം ചെയ്തിരിക്കുന്നത്. സച്ചിന്റെ മിന്നലാക്രമണം പോലെതന്നെ വളരെ വേഗത്തില്‍ പ്രവര്‍ത്തനസജ്ജമാകുന്നതിനുള്ള കെല്പ് ല്യൂമിനസ്സിന്റെ ?ഇന്‍വിന്‍സിബിള്‍?
യുപിഎസ്സിനുണ്ട്.ക്രിക്കറ്റിലെ സച്ചിന്റെ ധിഷണാ പാടവത്തിന് തുല്യമാണ് പുതിയ യുപിഎസ്സിലെ ബാറ്ററി മാനേജ്മെന്റ് സോഫ്റ്റ്വേറിന്റെ പ്രവര്‍ത്തനം. 120 വോള്‍ട് സ്വിച്ച് പോയിന്റില്‍ നിന്നുപോലും ബാറ്ററി ചാര്‍ജ് ചെയ്യാം എന്നതും എല്ലാതരത്തിലുമുള്ള ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ക്കും അനുയോജ്യമാണെന്നതുമാണ് മറ്റ് സവിശേഷതകള്‍. സച്ചിന്റെ വിവിധതരത്തിലുള്ള ഷോട്ടുകളെ അനുസ്മരിപ്പിക്കുമാറ് പലതരം അലാറം ഇന്‍വിന്‍സിബിള്‍ യുപിഎസ് പുറപ്പെടുവിക്കുകയും ചെയ്യുന്നു.
5500 രൂപയാണ് ഇന്‍വിന്‍സിബിള്‍ യുപിഎസ്സിന്റെ വില. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് മാത്രമാണ് ഇത് ലഭ്യമാവുക. ഓരോ ഇന്‍വിന്‍സിബിള്‍ യുപിഎസ് വില്ക്കുമ്പോഴും കിട്ടുന്ന തുകയില്‍ നിന്ന് 200 രൂപ വീതം സച്ചിന്റെ ?സന്തോഷം വിരിയിക്കല്‍? എന്ന സാമൂഹ്യ പ്രതിബദ്ധതാ സ്കീമിലേക്ക് മാറ്റി വയ്ക്കുന്നതാണെന്ന് ല്യൂമിനസ് പവര്‍ ടെക്നോളജീസ് മാനേജിങ് ഡയരക്റ്റര് മനീഷ് പാന്ത് പറഞ്ഞു. വൈദ്യുതി എത്താത്ത ഗ്രാമങ്ങളില്‍ സൗരോര്‍ജ വിളക്കുകള്‍ ലഭ്യമാക്കുന്ന സ്കീമാണ് ?സന്തോഷം വിരിയിക്കല്‍?.
പ്രതികരിക്കാൻ ഇവിടെ എഴുതുക: