ന്യൂദല്‍ഹി: സാമ്പത്തിക വിദഗ്‌ദ്ധരുടെ വിലയിരുത്തലുകള്‍ക്കു വിരുദ്ധമായി നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തരോല്പാദനം (ജിഡിപി) അഞ്ചു മുതല്‍ അഞ്ചര ശതമാനം വരെയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം വ്യക്തമാക്കി.
ജിഡിപി അഞ്ചു ശതമാനത്തില്‍ താഴെയായിരിക്കുമെന്നായിരുന്നു നിരവധി വിദഗ്‌ദ്ധര്‍ വിലയിരുത്തിയതെന്നും ഇനി താഴേക്ക് പോകുകയില്ലെന്നുമാണ് ചിദംബരം പറഞ്ഞത്.
















