Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനങ്ങളുടെ പ്രിയംകരനായ ഗൗര്‍; ഇതു വെറും പറച്ചിലല്ല….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2013, 09:20 pm IST
inIndia

ഭോപ്പാല്‍: മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍, സംസ്ഥാന പ്രസിഡന്റ്‌ നരേന്ദ്ര സിംഗ്‌ തോമര്‍ എന്നിവരുമായുള്ള പ്രത്യേക അഭിമുഖം നിശ്ചയിച്ചാണ്‌ ഭോപ്പാല്‍ നഗരഹൃദയത്തില്‍ ദീനദയാല്‍ജിയുടെ പേരിലുള്ള ബിജെപി സംസ്ഥാന കാര്യാലയത്തില്‍ എത്തിയത്‌. ഭോപ്പാല്‍ മലയാളി അസോസിയേഷ്ണ്‍ ഭാരവാഹികളായ മണ്ണടി മുരളിയും ഡോ.പിള്ളയും കുടെയുണ്ടായിരുന്നു.

മധ്യപ്രദേശില്‍ ബിജെപിയുടെ സംഘടനാപ്രവര്‍ത്തനത്തിന്‌ ചുക്കാന്‍ പിടിക്കുന്ന ജനറല്‍ സെക്രട്ടറി, മലയാളിയായ അരവിന്ദ്‌ മേനോന്‍ അഭിമുഖങ്ങള്‍ ക്കുള്ള സൗകര്യങ്ങളെല്ലാം ഉറപ്പു നല്‍കി. ചൗഹാന്‍ തെരഞ്ഞെടുപ്പ്‌ റാലിക്കായി യാത്ര ചെയ്യുമ്പോള്‍ കൂടെ ഹെലികോപ്ടറില്‍ യാത്ര ചെയ്തും തോമറിനെ കാര്യാലയത്തില്‍ വെച്ചും ഇന്റര്‍വ്യു ചെയ്യുന്നകാര്യത്തില്‍ വ്യവസ്ഥ ചെയ്തു. ബിജെപിയുടെ മുന്‍മുഖ്യമന്ത്രിമാരായ കൈലാസ്‌ ജോഷി, സുന്ദര്‍ ലാല്‍ പട്‌വ, ഉമാഭാരതി, ബാബുലാല്‍ ഗൗര്‍ എന്നിവരേയും കാണണമെന്ന്‌ തീരുമാനിച്ചിരുന്നു.

ബിജെപി ആഫീസില്‍ നിന്നിറങ്ങിയപ്പോള്‍ രാത്രി എട്ട്‌ മണി കഴിഞ്ഞു. ക്യാമറക്കു ചാര്‍ജ്ജര്‍ വാങ്ങാനായി വിജയ്‌ ചൗക്കിലുള്ള കടയില്‍ കയറി. പണം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ പുറത്തൊരു കരസ്പര്‍ശം. തിരിഞ്ഞു നോക്കുമ്പോള്‍ കഴുത്തുനിറയെ ജമന്തിമാല ധരിച്ച്‌ തൊഴുകയ്യോടെ ഒരു വയോധികന്‍. കടയുടമ ഓടിയിയെത്തി മാലചാര്‍ത്തുന്നു. ക്ഷേത്രാചാരം ഏതോ എന്നാണാദ്യം കരുതിയത്‌. പക്ഷേ നല്ല മുഖ പരിചയം. സുക്ഷിച്ചു നോക്കിയപ്പോള്‍ അമ്പരന്നു. ബാബുലാല്‍ ഗൗര്‍.

പിറ്റേ ദിവസം കാണണമെന്നു കരുതിയിരുന്ന ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി തൊട്ടുമുന്നില്‍. വോട്ടറല്ല കേരളത്തില്‍നിന്നുള്ള പത്രക്കാരനാണെന്നു പറഞ്ഞപ്പോള്‍ കഴുത്തില്‍ കിടന്ന മാലയില്‍ ഒരെണ്ണം ഊരി എന്റെ നേര്‍ക്ക്‌ നീട്ടി,”കേരളത്തില്‍ രണ്ടു തവണ വന്നിട്ടുണ്ട്‌. നല്ല സ്ഥലം. ബിജെപി യുടെ പ്രവര്‍ത്തനം ഇപ്പോളെങ്ങനെയുണ്ട്‌. രാജഗോപാല്‍ജി ഞങ്ങളുടെ എംപി ആയിരുന്നല്ലോ.” ഗൗര്‍ പറഞ്ഞു. ബിജെപിയെ പിന്‍തുണയ്‌ക്കുന്ന പത്രമെന്നു പറഞ്ഞപ്പോള്‍ ഏറെ സന്തോഷം.

പത്താം അങ്കത്തിന്‌ കച്ചമുറുക്കിയ 83 കാരന്‍ രാത്രിയില്‍ വോട്ടുതേടി ഇറങ്ങിയതാണ്‌. മുന്നറിയിപ്പ്‌ വാഹനത്തിന്റെ ആരവമോ തുറന്ന ജീപ്പ്പിലെ കൈവീശലോ അകമ്പടിക്കാരുടെ ഉന്തും തള്ളുമോ ഒന്നുമില്ല. തൊഴുകയ്യോടെ കടയ്‌ക്ക്‌ മുന്നിലെത്തുന്ന എംഎല്‍എ യെ (മുഖ്യമന്ത്രിയായാലും സ്ഥാനാര്‍ത്ഥിയായാലും ഗോവിന്ദപുരിക്കാര്‍ക്ക്‌ ഗൗര്‍ എന്നും സ്വന്തം എംഎല്‍എ മാത്രം) മാലയണിയിച്ച്‌ സ്വികരിക്കാന്‍ ഉടമ ഇറങ്ങിവരും. വോട്ടു ചോദിക്കലും പറച്ചിലും ഒന്നുമില്ല. ജീവനക്കാരെ വരെ പേര്‌ വിളിച്ച്‌ അഭിവാദ്യം ചെയ്യും.

ഉത്തര്‍പ്രദേശില്‍ ജനിച്ച യാദവനായ ബാബുലാല്‍ ഗൗര്‍ വിദ്യാഭ്യാസത്തിനാണ്‌ ഭോപ്പാലിലെത്തിയത്‌. നിയമബിരുദം എടുത്ത ഗൗര്‍ 1946 ല്‍ ആര്‍എസ്‌എസിലൂടെയാണ്‌ പൊതുരംഗത്തു വരുന്നത്‌. ബിഎംഎസിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു. 1974 ലാണ്‌ ഗൗര്‍ ആദ്യമായി എംഎല്‍എ ആകുന്നത്‌. ഗോവിന്ദപുരയില്‍ നിന്ന്‌. പിന്നീടിങ്ങോട്ട്‌ ഗോവിന്ദപുരയ്‌ക്ക്‌ ഒരു എംഎല്‍എ യേ ഉണ്ടായിട്ടുള്ളു. ബാബുലാല്‍ ഗോറിന്‌ ഒരു മണ്ഡലവും. ഒമ്പതു തവണ ജയിപ്പിച്ചതില്‍ കൂടുതല്‍ ഭൂരിപക്ഷം നല്‍കിയത്‌ 2003 ലായിരുന്നു. 64,212 വോട്ടിനാണ്‌ അത്തവണ ജയിച്ചത്‌.

1990 ല്‍ ആദ്യമായി മന്ത്രി സഭയിലെത്തിയ ഗൗര്‍ പിന്നിടുള്ള ബിജെ പി മന്ത്രിസഭകളിലെല്ലാം പ്രധാന വകുപ്പ്‌ കൈ കാര്യം ചെയ്തിട്ടുണ്ട്‌. 2004 ല്‍ ഉമാഭാരതി രാജിവെച്ചതിനെ തുടര്‍ന്ന്‌ കുറച്ചു നാളത്തേക്ക്‌ മുഖ്യമന്ത്രിയുമായി. ഗൗറിനു പിന്‍ഗാമിയായിട്ടാണ്‌ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ മുഖ്യമന്ത്രിയായത്‌. ചൗഹാന്‍ മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയാണിപ്പോള്‍. ഇതിലുമുണ്ടൊരു പ്രത്യേകത. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചയാള്‍ അതേ നിയമസഭയില്‍ മറ്റൊരു മുഖ്യമന്ത്രിയുടെ കീഴില്‍ മന്ത്രിയാകുന്നത്‌ അപൂര്‍വ സംഭവം.

കല്ല്യാണാഘോഷങ്ങളിലും മരണാനന്തര ചടങ്ങുകളിലുമൊക്കെ സാന്നിധ്യം, വഴിത്തര്‍ക്കം മുതല്‍ കുടുംബവഴക്കില്‍ വരെ മാധ്യസ്ഥം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍പോലും മുറുക്കാന്‍ കടപോലും ഉദ്ഘാടനം ചെയ്യാന്‍ എത്താനുള്ള മനസ്സ്‌. ഗോവി ന്ദപുരക്കാര്‍ക്ക്‌ ബാബുലാല്‍ ഗൗര്‍ പ്രിയങ്കരനാകുന്നത്‌ ഇ തുകൊണ്ടെല്ലാമാണ്‌.

അതുകൊണ്ടുതന്നെ ഇത്തവണയും അവര്‍ക്ക്‌ സ്വന്തം ഗൗറിനെ ജ യിപ്പിക്കണം. തുടര്‍ച്ചയായ 10 വിജയമെന്ന റിക്കാര്‍ഡിഡാന്‍ പ്രത്യേകിച്ചും. ഇത്തവണ ഗൗറിനായി വോട്ടുതേടാന്‍ ഒരു വിഐപി നേതാവുകൂട്ടിനുണ്ട്‌. ഭോപ്പാല്‍ നഗരസഭ അധ്യക്ഷ കൃഷ്ണാ ഗൗര്‍. ഗൗറിന്റെ മകന്റെ ഭാര്യ.

മദ്ധ്യപ്രദേശില്‍നിന്ന്‌ പി.ശ്രീകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

Kerala

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.