മുംബൈ: ഏഷ്യന്‍ കറന്‍സികളിലും ഓഹരി വിപണികളിലും ഇടിവ് തുടരുന്നു. ഡോളറിനെതിരെ ഇന്നലെ രാവിലെ രൂപ 63.88ലേക്കാണ് കൂപ്പുകുത്തിയത്.
അതേസമയം, 63.71 ലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഉപഭോക്തൃ വില സൂചിക ഇരട്ട അക്കത്തിലെത്തിയതും രൂപയ്ക്കും വിപണിക്കും ആഘാതമായിട്ടുണ്ട്. ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം സൂചിക 10.09 ലെത്തിയെങ്കിലും, സെന്‍സെക്സ് 53.97 പോയിന്റാണ് താഴ്ന്നത്. യൂറോ പിടിച്ചു നില്ക്കുന്നതു കൊണ്ടാണ് രൂപയുടെ വീഴ്ച അത്ര ശക്തമാകാത്തതെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. അതേസമയം, ഇന്‍ഡോനേഷ്യയുടെ റുപ്പിയ നാലര വര്‍ഷത്തെ ഏറ്റവും കനത്ത വീഴ്ചയാണ് രേഖപ്പെടുത്തിയത്. ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ജപ്പാന് വിപണികളും തകര്‍ച്ച നേരിട്ടെങ്കിലും അടുത്ത പതിറ്റാണ്ടിലെ സാമ്പത്തിക പരിഷ്കരണ രേഖ പുറത്തിറങ്ങുമെന്ന സൂചനയെത്തുടര്‍ന്ന് ചൈനീസ് വിപണി തുടക്കത്തില്‍ കുതിച്ചു. പക്ഷേ രേഖയില്‍ കൃത്യമായ നടപടികളൊന്നും കാണുന്നില്ലെന്ന പേരില്‍ വിപണി പിന്നീട് പഴയപടിയാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: