ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഗെയിമില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും നോര്‍വെയുടെ മാഗ്നസ് കാള്‍സനും ഇന്നു മുഖാമുഖം വരും. ആദ്യ രണ്ടുമത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചിരുന്നു. വൈകിട്ട് മൂന്നു മണിക്കാണു മത്സരാരംഭം.
വെളുത്ത കരുക്കളുടെ ആനുകൂല്യമുള്ള കാള്‍സനാണ് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം. 25 നീക്കങ്ങള്‍ നീണ്ട കഴിഞ്ഞ മത്സരത്തില്‍ കാരോ- കാന്‍ പ്രതിരോധത്തിലൂടെ ആനന്ദിനെ അമ്പരപ്പിച്ച കാള്‍സന് നേരിയ മാനസിക ആധിപത്യവുമുണ്ട്.
എന്നാല്‍ ഏതു കഠിന പരിതസ്ഥിതികളെയും മറികടക്കാനുള്ള ആനന്ദിന്റെ പ്രാപ്തി മത്സരഫലത്തെ സ്വാധീനിക്കുമെന്നു വിലയിരുത്തപ്പെടുന്നു.
















