Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണാഫ്രിക്കക്ക്‌ പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2013, 08:36 pm IST
inSports

അബുദാബി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കക്ക്‌. നാലാമത്തെ മത്സരത്തില്‍ 28 റണ്‍സിന്റെ വിജയവുമായാണ്‌ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്‌. ഇതോടെ 3-1നാണ്‌ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്‌. അവസാന മത്സരം 11ന്‌ നടക്കും.

ആദ്യം ബാറ്റ്‌ ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ച്‌ വിക്കറ്റിന്‌ 266 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 49.2 ഓവറില്‍ 238 റണ്‍സിന്‌ ഓള്‍ ഔട്ടായി. 112 റണ്‍സ്‌ നേടിയ ഓപ്പണര്‍ ഡി കോക്കിന്റെ കരുത്തിലാണ്‌ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്‌. കോക്കിന്‌ പുറമെ ആംല (46), എ.ബി. ഡിവില്ലിയേഴ്സ്‌ (30), മക്ലാരന്‍ (28നോട്ടൗട്ട്‌), ഡുമ്നി (25 നോട്ടൗട്ട്‌) എന്നിവരും മികച്ച പ്രകടനം നടത്തി. പാക്‌ നിരയില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖാണ്‌ ടോപ്‌ സ്കോറര്‍. അരങ്ങേറ്റക്കാരന്‍ സൊഹൈബ്‌ മഖ്സൂദ്‌ (56), അഹമ്മദ്‌ ഷഹ്സാദ്‌ (43), മുഹമ്മദ്‌ ഹഫീസ്‌ (33), ഉമര്‍ അക്മല്‍ (22) എന്നിവരാണ്‌ രണ്ടക്കം കടന്ന മറ്റ്‌ ബാറ്റ്സ്മാന്മാര്‍. 10 ഓവറില്‍ 25 റണ്‍സ്‌ വഴങ്ങി അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ്‌ ബൗളര്‍ ഡ്വെയ്‌ല്‌ സ്റ്റെയിനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക്‌ മികച്ച തുടക്കമാണ്‌ ഓപ്പണര്‍മാരായ ഡി കോക്കും ആംലയും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 87 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 50 പന്തുകളില്‍ നിന്ന്‌ 6 ബൗണ്ടറികളോടെ 46 റണ്‍സെടുത്ത ആംലയെ മുഹമ്മദ്‌ ഹഫീസ്‌ ബൗള്‍ഡാക്കിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. തുടര്‍ന്നെത്തിയ ഡു പ്ലെസിസിന്‌ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ 129-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത ഡുപ്ലെസിസിനെ മുഹമ്മദ്‌ ഇര്‍ഫാന്റെ പന്തില്‍ സയീദ്‌ അജ്മല്‍ കയ്യിലൊതുക്കി. പിന്നീടെത്തിയ എ.ബി. ഡിവില്ലിയേഴ്സും ഡി കോക്കും ചേര്‍ന്ന്‌ സ്കോര്‍ 198-ല്‍ എത്തിച്ചു. ഇതിനിടെ ഡി കോക്ക്‌ സെഞ്ച്വറി പൂര്‍ത്തിയാക്കി. 30 റണ്‍സെടുത്ത ഡിവില്ലിയേഴ്സിനെ ജുനൈദ്‌ ഖാന്റെ പന്തില്‍ മുഹമ്മദ്‌ ഹഫീസ്‌ പിടികൂടി. പിന്നീട്‌ 16 റണ്‍സെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റുകളാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ നഷ്ടമായത്‌. 135 പന്തില്‍ നിന്ന്‌ 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം 112 റണ്‍സെടുത്ത ഡി കോക്കിനെ ജുനൈദ്‌ ഖാന്റെ പന്തില്‍ മിസ്ബയും അഞ്ച്‌ റണ്‍സെടുത്ത മില്ലറെ മുഹമ്മദ്‌ ഹഫീസ്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയും ചെയ്തു. പിന്നീട്‌ ഡുമ്നിയും മക്ലാരനും ചേര്‍ന്ന്‌ നടത്തിയ മികച്ച ബാറ്റിംഗാണ്‌ ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്‌. പാക്കിസ്ഥാന്‌ വേണ്ടി ജുനൈദ്‌ ഖാനും മുഹമ്മദ്‌ ഹഫീസും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‌ ഓപ്പണര്‍മാരായ അഹമ്മദ്‌ ഷെഹ്സാദും മുഹമ്മദ്‌ ഹഫീസും ചേര്‍ന്ന്‌ മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന്‌ 74 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 43 റണ്‍സെടുത്ത അഹമ്മദ്‌ ഷെഹ്സാദ്‌ റണ്ണൗട്ടായതോടെ പാക്കിസ്ഥാന്റെ തകര്‍ച്ചക്ക്‌ തുടക്കമായി. അധികം വൈകാതെ മുഹമ്മദ്‌ ഹഫീസ്‌ ഇംമ്രാന്‍ താഹിറിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ 2ന്‌ 85. ഒരു റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും നഷ്ടമായി. ഒരു റണ്‍സെടുത്ത ആസാദ്‌ ഷഫീഖിനെ സൊസൊബേയുടെ പന്തില്‍ ഡിവില്ലിയേഴ്സ്‌ പിടികൂടി. നാലാം വിക്കറ്റില്‍ സൊഹൈബ്‌ മഖ്സൂദും മിസ്ബ ഉള്‍ ഹഖും ചേര്‍ന്നതോടെ പാക്കിസ്ഥാന്‍ വിജയപ്രതീക്ഷ വീണ്ടെടുത്തെങ്കിലും സ്കോര്‍ 174-ല്‍ നില്‍ക്കേ 56 റണ്‍സെടുത്ത സൊഹൈബിനെ ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ച്‌ സ്റ്റെയിന്‍ ദക്ഷിണാഫ്രിക്കക്ക്‌ ബ്രേക്ക്ത്രൂ നല്‍കി. പിന്നീ മിസ്ബമയും ഉമര്‍ അക്മലു (22) മാത്രമാണ്‌ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്‌. സ്റ്റെയിന്റെ തീപാറുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ മധ്യ-വാലറ്റനിര തകര്‍ന്നടിഞ്ഞതോടെ പാക്‌ ഇന്നിംഗ്സ്‌ 238 റണ്‍സില്‍ അവസാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

India

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

Kerala

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.