കൊച്ചി: ഫെഡറല്‍ ബാങ്ക് സേവിംഗ്സ് ഫെസ്റ്റിവലിനു തുടക്കം കുറിച്ചു. ഒരു ലക്ഷം രൂപയോ ഉയര്‍ന്ന തുകയോ 45 ദിവസത്തേക്കു നിക്ഷേപിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. ബാങ്കിന്റെ എല്ലാ ശാഖകളിലും ഇതു ലഭ്യമാണ്. ഇന്ത്യയിലുള്ളവരുടെ നിക്ഷേപങ്ങള്‍ക്കു ബാധകമായ ഈ ഓഫര്‍ ഡിസംബര്‍ 31 വരെ ലഭ്യമാകും.
ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, സിഎക്കാര്‍, വ്യവസായ സംരംഭകര്‍ തുടങ്ങിയ പ്രഫഷണലുകള്‍ക്കായി ഫെഡെക്സെല് എന്ന പ്രത്യേക സേവിംഗ്സ് അക്കൗണ്ട് സ്കീം ആരംഭിച്ചിട്ടുണ്ട്.
സൗജന്യ ഫണ്ട് ട്രാന്‍സ്ഫര്‍, സൗജന്യ നെറ്റ്-മൊബെയില്‍ ബാങ്കിംഗ്, സൗജന്യ ഡ്രാഫ്റ്റ്, എവിടെ നിന്നും സൗജന്യമായി പണം പിന്‍വലിക്കാനുള്ള സേവനം, ചെക്കുകളുടെ സൗജന്യ കളക്ഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ സ്കീം. ഈ അക്കൗണ്ടില്‍ ചുരുങ്ങിയ ബാലന്‍സ് സൂക്ഷിക്കേണ്ടതില്ല.
പ്രഫഷണലുകള്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ ഊന്നല്‍ നല്കിക്കൊണ്ട സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നു ബാങ്കിന്റെ റീടെയ്ല്‍ ബിസിനസിന്റെയും ഇന്റര്‍നാഷണല്‍ ബാങ്കിംഗിന്റെയും തലവന്‍ എ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: