വാഷിംഗ്ടണ്‍: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ അഞ്ച് ഇന്ത്യന്‍ വംശജര്‍ തിരഞ്ഞെടുക്കപ്പെട്ടു. എട്ടു പേര്‍ പരാജയപ്പെടുകയും ചെയ്തു. മൂന്നു പേര്‍ സംസ്ഥാന തലത്തിലും രണ്ടു പേര്‍ പ്രാദേശിക സമിതികളിലുമാണ് വിജയിച്ചത്.
ന്യൂജേഴ്‌സി അസംബ്ലിയിലേക്ക് കൊല്‍ക്കത്തക്കാരനായ രാജ് മുഖര്‍ജി(29)യും ആന്ധ്രയിലെ നെല്ലൂര്‍ സ്വദേശിയായ ഉപേന്ദ്ര ചിവുകുല(63)യും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികളായി വിജയിച്ചു. ഉപേന്ദ്ര 2002 മുതല്‍ അസംബ്ലിയില്‍ അംഗമാണ്. പക്ഷേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സുധീര്‍ ദേശ്മുഖ് പരാജയപ്പെട്ടു.
ന്യൂഹാംപ്‌ഷെയര്‍ സ്‌റ്റേറ്റ് റെപ്രസന്റേറ്റിവായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ലതാ മാംഗുഡിയും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂജേഴ്‌സിയിലെതന്നെ എഡിസണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് സപ്‌ന ഷായും നോര്‍ത്ത് കരോലിന സിറ്റി കൗണ്‍സിലിലെ മോറിസ്‌വില്ലയില്‍ സ്റ്റീവ് റാവുവും വിജയിച്ചു.
ന്യൂയോര്‍ക്ക് സിറ്റി പബ്ലിക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിച്ച രേഷ്മ സൗജാനി, മോറിസ് വില്ല സംസ്ഥാന കൗണ്‍സിലിലേക്ക് മത്സരിച്ച റാവു ബൊണ്ടലപതി, വിന്നി ഗോയല്‍, നരേന്ദ്ര സിംഗ് എന്നിവരാണ് പരാജയപ്പെട്ടത്.
എഡിസണ്‍ മേയറായി ഗോദായിലിറങ്ങിയ സുധാംശു പ്രസാദ്, അവിടെത്തന്നെ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മത്സരിച്ച കൃപാല്‍ ശുക്ല, സിയാറ്റില്‍ സിറ്റി കൗണ്‍സിലില്‍ മത്സരിക്കാനിറങ്ങിയ ക്ഷമ സാവന്ത് എന്നിവരും വിജയം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: