മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്സ് 72.17 പോയന്റ് താഴ്ന്ന് 20,822.77ലും നിഫ്റ്റി 27.90 പോയന്റിന്റെ നഷ്ടവുമായി 6,187.25ലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ സെന്‍സെക്സ് 21142.85 വരെയും നിഫ്റ്റി 6,288.95 വരെയും ഉയര്‍ന്നിരുന്നു.
ഞായറാഴ്ച നടന്ന ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ റെക്കോഡ് ഉയരം കുറിച്ച ശേഷം പിന്നീടുള്ള മൂന്നു വ്യാപാരദിനങ്ങളിലും സൂചികകള്‍ നഷ്ടത്തില്‍ അവസാനിക്കുകയാണ് ഉണ്ടായത്. വ്യാഴാഴ്ച റിയല്‍ എസ്റ്റേറ്റ്, ഗൃഹോപകരണം, ബാങ്കിങ് മേഖലകള്‍ക്ക് നഷ്ടമുണ്ടായപ്പോള്‍ ഐടി, ലോഹം, ഫാര്‍മ മേഖലകള്‍ നേട്ടമുണ്ടാക്കി.
നിഫ്റ്റി അധിഷ്ഠിത ഓഹരികളില്‍ ബാങ്ക് ഓഫ് ബറോഡ, ഡിഎല്‍എഫ്, ഭെല്‍ , ആക്സിസ് ബാങ്ക് എന്നിവയുടെ ഓഹരി വില താഴ്ന്നു. അതേസമയം, ടാറ്റാ സ്റ്റീല്‍ , എച്ച്സിഎല്‍ ടെക്നോളജീസ്, ഹിന്‍ഡാല്‍കോ , ഇന്‍ഫോസിസ് എന്നിവയുടേത് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: