Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മിലാന്‍ കടന്ന്‌ കറ്റാലന്‍ പട; ചെല്‍സിക്കും ആഴ്സണലിനും ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2013, 09:47 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ കരുത്തരായ അത്ലറ്റികോ മാഡ്രിഡ്‌ യുവേഫ ചാമ്പ്യന്‍സ്ലീഗിന്റെ നോക്കൗട്ട്‌ ഘട്ടത്തില്‍ പ്രവേശിച്ചു. മികച്ച വിജയങ്ങളുമായി ചെല്‍സിയും ബാഴ്സലോണയും നില ഭദ്രമാക്കി. മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ കുതിക്കുന്ന ആഴ്സണല്‍ എവേ മത്സരത്തില്‍ നിലവിലെ റണ്ണേഴ്സപ്പായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ കീഴടക്കി സാധ്യത നിലനിര്‍ത്തി.

ഗ്രൂപ്പ്‌ ജിയില്‍ നടന്ന മത്സരത്തില്‍ അത്ലറ്റികോ തുടര്‍ച്ചയായ നാലാം വിജയം നേടിയാണ്‌ അവസാന 16-ല്‍ ഇടംപിടിച്ചത്‌. ഇന്നലെ പുലര്‍ച്ചെ അവസാനിച്ച മത്സരത്തില്‍ ആട്രിയ വിയന്നയെ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്കാണ്‌ സ്വന്തം മൈതാനത്ത്‌ അത്ലറ്റികോ തകര്‍ത്തത്‌. 11-ാ‍ം മിനിറ്റില്‍ മിറാന്‍ഡയിലൂടെയാണ്‌ അത്ലറ്റികോ ഗോള്‍വേട്ടക്ക്‌ തുടക്കമിട്ടത്‌. കോര്‍ണറില്‍ നിന്ന്‌ ഉയര്‍ന്നുവന്ന പന്ത്‌ മികച്ചൊരു ഇടംകാലന്‍ ഷോട്ടിലൂടെയാണ്‌ മിറാന്‍ഡ വലയിലെത്തിച്ചത്‌. പിന്നീട്‌ 25-ാ‍ം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയിലൂടെ അത്ലറ്റികോ ലീഡ്‌ ഉയര്‍ത്തി. ഡീഗോ കോസ്റ്റ നല്‍കിയ അളന്നുമുറിച്ച ക്രോസ്‌ ഉജ്ജ്വല ഹെഡ്ഡറിലൂടെ റൗള്‍ ഗാര്‍ഷ്യ വലയിലെത്തിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ഫിലിപ്പെ ലൂയിസും ആസ്ട്രിയ വിയന്ന വല കുലുക്കിയതോടെ അത്ലറ്റികോ 3-0ന്‌ മുന്നിലെത്തി. രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങള്‍ അത്ലറ്റികോ എതിര്‍ ബോക്സിലേക്ക്‌ നയിച്ചെങ്കിലും 82-ാ‍ം മിനിറ്റുവരെ ലീഡ്‌ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. റൗള്‍ ഗാര്‍ഷ്യ നല്‍കിയ പാസില്‍ നിന്ന്‌ ഡീഗോ കോസ്റ്റയാണ്‌ അത്ലറ്റികോയുടെ അവസാന ഗോള്‍ നേടിയത്‌. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെനിത്ത്‌ സെന്റ്‌ പീറ്റേഴ്സ്‌ ബര്‍ഗും എഫ്സി പോര്‍ട്ടോയും ഓരോ ഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞു. നാല്‌ മത്സരങ്ങളില്‍ നിന്ന്‌ അഞ്ച്‌ പോയിന്റുള്ള സെനിത്ത്‌ സെന്റ്പീറ്റേഴ്സ്‌ ബര്‍ഗാണ്‌ ഗ്രൂപ്പില്‍ രണ്ടാമത്‌. നാല്‌ പോയിന്റുള്ള എഫ്സി പോര്‍ട്ടോ മൂന്നാമതാണ്‌. ഒരു പോയിന്റ്‌ മാത്രമുള്ള ആസ്ട്രിയ വിയന്ന പുറത്തേക്കുള്ള വഴിയിലാണ്‌.

ഗ്രൂപ്പ്‌ ഡിയില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ എസി മിലാനെ കീഴടക്കി നോക്കൗട്ട്‌ റൗണ്ട്‌ ഉറപ്പിച്ചു. മിലാന്റെ പേരുകേട്ട പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞ ബാഴ്സക്ക്‌ വേണ്ടി സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ബൂട്ടുകള്‍ രണ്ടുതവണ നിറയൊഴിച്ചു. 63 ശതമാനം പന്ത്‌ നിയന്ത്രിച്ച ബാഴ്സലോണ 19 തവണ എതിര്‍ ഗോള്‍മുഖത്തേക്ക്‌ ഷോട്ടുകള്‍ പായിച്ചപ്പോള്‍ മിലാന്‌ നാല്‌ തവണയെ ബാഴ്സ ഗോള്‍മുഖം എത്തിനോക്കാന്‍ കഴിഞ്ഞുള്ളൂ.
തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ്‌ ബാഴ്സ ലീഡ്‌ നേടിയത്‌. കൗമാര സൂപ്പര്‍താരം നെയ്‌മറെ ബോക്സിനുള്ളില്‍ ഇന്‍സിയാഗോ അബേട്ട വലിച്ചിട്ടതിനാണ്‌ മിലാനെതിരെ പെനാല്‍റ്റി വിധിച്ചത്‌. സൂപ്പര്‍താരം ലയണല്‍ മെസ്സി ഇടംകാലുകൊണ്ട്‌ എടുത്ത കിക്ക്‌ മിലാന്‍ ഗോളിയെ കബളിപ്പിച്ച്‌ വലയില്‍ കയറി. 35-ാ‍ം മിനിറ്റില്‍ മിലാന്റെ റിക്കാര്‍ഡോ മോണ്ടിവിലോയുടെ ഒരു ശ്രമം പുറത്തുപോയി. 39-ാ‍ം മിനിറ്റില്‍ ബാഴ്സ ലീഡ്‌ ഉയര്‍ത്തി. ഒരു ഫ്രീകിക്കിനൊടുവിലാണ്‌ ഗോള്‍ പിറന്നത്‌. നെയ്‌മറെ ഫൗള്‍ ചെയ്തതിനായിരുന്നു ഫ്രീമകിക്ക്‌. സാവി എടുത്ത കിക്ക്‌ ബോക്സിലേക്ക്‌ പറന്നിറങ്ങിയത്‌ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ബോസ്ക്വിറ്റസ്‌ വലയിലെത്തിച്ചു (2-0). ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പായി മിലാന്‍ ഒരു ഗോള്‍ മടക്കി. ജെറാര്‍ഡ്‌ പിക്വെയാണ്‌ സ്വന്തം പോസ്റ്റില്‍ പന്തെത്തിച്ചത്‌. രണ്ടാം പകുതിയിലും ബാഴ്സ കളംനിറഞ്ഞു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 83-ാ‍ം മിനിറ്റില്‍ മിലാന്‍ പോസ്റ്റില്‍ മൂന്നാംഗോളും വീണു. ഫാബ്രഗസ്‌ നല്‍കിയ പാസില്‍ നിന്ന്‌ മെസ്സിയാണ്‌ ഗോള്‍ നേടിയത്‌. സ്പാനിഷ്‌ ലീഗില്‍ കഴിഞ്ഞ നാല്‌ മത്സരങ്ങളില്‍ ഗോള്‍ നേടാന്‍കഴിയാതെ വിഷമിച്ച മെസ്സിയുടെ ഉജ്ജ്വല തിരിച്ചുവരവായിരുന്നു ഇത്‌. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അയാക്സ്‌ 1-0ന്‌ സെല്‍റ്റികിനെ പരാജയപ്പെടുത്തി. നാല്‌ മത്സരങ്ങളില്‍ നിന്ന്‌ 10 പോയിന്റുമായാണ്‌ ബാഴ്സ നോക്കൗട്ട്‌ ഉറപ്പിച്ചത്‌. അഞ്ച്‌ പോയിന്റുള്ള മിലാന്‍ രണ്ടാം സ്ഥാനത്തും 4 പോയിന്റുള്ള അയാക്സ്‌ മൂന്നാം സ്ഥാനത്തുമാണ്‌. മൂന്ന്‌ പോയിന്റുള്ള സെല്‍റ്റികാണ്‌ അവസാന സ്ഥാനത്ത്‌.

ഗ്രൂപ്പ്‌ ഡിയില്‍ ഒക്ടോബര്‍ 22ന്‌ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട്‌ എമിറേറ്റ്സ്‌ സ്റ്റേഡിയത്തില്‍ പരാജയപ്പെട്ട ആഴ്സണല്‍ എവേ മത്സരത്തില്‍ 1-0ന്റെ വിജയം ആഘോഷിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ആരോണ്‍ റംസിയാണ്‌ മത്സരത്തിലെ ഗണ്ണേഴ്സിന്റെ വിജയഗോള്‍ നേടിയത്‌. 62-ാ‍ം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡ്‌ ഹെഡ്ഡറിലൂടെ മറിച്ചുനല്‍കിയ പന്ത്‌ റംസി മറ്റൊരു ഹെഡ്ഡറിലൂടെ ബൊറൂസിയ വലയിലെത്തിച്ചു. മറ്റൊരു മത്സരത്തില്‍ ഗൊണ്‍സാലോ ഹിഗ്വയിന്റെ ഇരട്ട ഗോളുകളുടെ കരുത്തില്‍ സീരി എ ടീം നപ്പോളി രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ മാഴ്സലെയെ കീഴടക്കി. 24, 75 മിനിറ്റുകളിലാണ്‌ ഹിഗ്വയിന്‍ ഗോള്‍ നേടിയത്‌. 22-ാ‍ം മിനിറ്റില്‍ ഇന്‍ലറും ഒരു ഗോള്‍ നേടി. 10-ാ‍ം മിനിറ്റില്‍ ആന്ദ്രെ മോര്‍ഗനിലൂടെ മാഴ്സലെയാണ്‌ ആദ്യം ലീഡ്‌ നേടിയത്‌. 64-ാ‍ം മിനിറ്റില്‍ ഫ്ലോറിയാന്‍ തോവിനും മാഴ്സലോക്ക്‌ വേണ്ടിഗോള്‍ നേടി. ഈ ഗ്രൂപ്പില്‍ മൂന്ന്‌ ടീമുകളും നോക്കൗട്ട്‌ സാധ്യത നിലനില്‍ക്കുന്നുണ്ട്‌. നാല്‌ മത്സരങ്ങളില്‍ നിന്ന്‌ 9 പോയിന്റുള്ള ആഴ്സണലും നപ്പോളിയുമാണ്‌ ഒന്നും രണ്ടും സ്ഥാനത്ത്‌. ബൊറൂസിയ 6 പോയിന്റുമായി മൂന്നാമതാണ്‌. നാല്‌ മത്സരങ്ങളും പരാജയപ്പെട്ട മാഴ്സലോ ഗ്രൂപ്പ്‌ ഘട്ടത്തിലേ പുറത്തായിക്കഴിഞ്ഞു.

ഗ്രൂപ്പ്‌ ഇയില്‍ ചെല്‍സി ഗംഭീര വിജയം സ്വന്തമാക്കി. ആഫ്രിക്കന്‍ വീര്യത്തിന്റെ കരുത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ മൊറീഞ്ഞോ പട എഫ്സി ഷാല്‍ക്കെയെ തകര്‍ത്തത്‌. കാമറൂണ്‍ താരവും പഴയ പടക്കുതിരയുമായ സാമുവല്‍ ഏറ്റുവിന്റെ ഇരട്ട ഗോളുകളാണ്‌ ചെല്‍സിക്ക്‌ ഉജ്ജ്വല വിജയം സമ്മാനിച്ചത്‌.

31, 54 മിനിറ്റിലാണ്‌ ഏറ്റു ഷാല്‍ക്കെ വലയിലേക്ക്‌ നിറയൊഴിച്ചത്‌. 83-ാ‍ം മിനിറ്റില്‍ ഡെംബായും ചെല്‍സിക്കായി ഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബാസലും സ്റ്റീവ ബുക്കാറസ്റ്റും ഓരോ ഗോള്‍വീതം നേടിസമനിലയില്‍ പിരിഞ്ഞു. നാല്‌ മത്സരങ്ങളില്‍ നിന്ന്‌ 9 പോയിന്റുമായാണ്‌ ചെല്‍സി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. 6 പോയിന്റുള്ള ഷാല്‍ക്കെ രണ്ടാമതും 5 പോയിന്റുമായി ബാസല്‍ മൂന്നാമതുമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

പുതിയ വാര്‍ത്തകള്‍

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.