Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസ്‌ 234ന്‌ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2013, 08:28 pm IST
inSports

കൊല്‍ക്കത്ത: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന പരമ്പര എന്നപേരുകൊണ്ട്‌ ഏറെ പ്രസിദ്ധമായ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക്‌ മേല്‍ക്കൈ. വിന്‍ഡീസിനെ ഒന്നാം ഇന്നിംഗ്സില്‍ 234 റണ്‍സിന്‌ ഓള്‍ ഔട്ടാക്കിയ ഇന്ത്യ ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ്‌ നഷ്ടപ്പെടാതെ 37 റണ്‍സെടുത്തിട്ടുണ്ട്‌. 21 റണ്‍സോടെ ശിഖര്‍ ധവാനും 16 റണ്‍സോടെ മുരളി വിജയുമാണ്‌ ക്രീസില്‍. നേരത്തെ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ അരങ്ങേറ്റക്കാരന്‍ മുഹമ്മ്‌ ഷാമിയുടെ തകര്‍പ്പന്‍ ബൗളിംഗിന്റെ കരുത്തിലാണ്‌ ഇന്ത്യ വിന്‍ഡീസിനെ 234 റണ്‍സിലൊതുക്കിയത്‌. രണ്ട്‌ ഓവര്‍ ബൗള്‍ ചെയ്ത സച്ചിനും ഒരു വിക്കറ്റ്കിട്ടി. രോഹിത്‌ ശര്‍മ്മയും ടെസ്റ്റ്‌ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. വിന്‍ഡീസിന്‌ വേണ്ടി ഷെല്‍ഡന്‍ കോട്ട്‌റലും അരങ്ങേറി.

ടോസ്‌ നേടിയ വിന്‍ഡീസ്‌ നായകന്‍ ഡാരന്‍ സമി ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായിരുന്നുവെന്ന്‌ തെളിയിച്ച്‌ സ്കോര്‍ 34-ല്‍ നില്‍ക്കേ അപകടകാരിയായ ക്രിസ്ഗെയിലിനെ ഭുവനേശ്വര്‍കുമാര്‍ മടക്കി. 18 റണ്‍സെടുത്ത ഗെയിലിനെ മുരളി വിജയ്‌ പിടികൂടി. അധികം വൈകാതെ മറ്റൊരു ഓപ്പണറായ കീറണ്‍ പവലും മടങ്ങി. 28 റണ്‍സെടുത്ത പവലിനെ മുഹമ്മദ്‌ ഷാമി ഭുവനേശ്വര്‍കുമാറിന്റെ കൈകളിലെത്തിച്ചു. ഷാമിയുടെ ആദ്യ ടെസ്റ്റ്‌ വിക്കറ്റ്‌. പിന്നീട്‌ ഡാരന്‍ ബ്രാവോയും സാമുവല്‍സും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും സ്കോര്‍ 134-ല്‍ എത്തിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 65 റണ്‍സെടുത്ത സാമുവല്‍സിനെ ഷാമി ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്കോറില്‍ തന്നെ ബ്രാവോയും പുറത്തായി. 23 റണ്‍സെടുത്ത ബ്രാവോ റണ്ണൗട്ടായാണ്‌ മടങ്ങിയത്‌. പിന്നീടെത്തിയ വിക്കറ്റ്‌ കീപ്പര്‍ രാംദിന്‍ അഞ്ച്‌ റണ്‍സെടുത്ത്‌ ഷമിയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങിയതോടെ വിന്‍ഡീസ്‌ അഞ്ചിന്‌ 143 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടു. പിന്നീട്‌ ചന്ദര്‍പോളും സമിയും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും സ്കോര്‍ 172-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത സമി മടങ്ങി. പ്രഗ്യാന്‍ ഓജയുടെ പന്തില്‍ ഭുവനേശ്വര്‍കുമാറിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ സമി പുറത്തായത്‌. സ്കോര്‍ 192-ല്‍ എത്തിയപ്പോള്‍ അഞ്ച്‌ റണ്‍സെടുത്ത ഷില്ലിംഗ്ഫോര്‍ഡിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. ടെസ്റ്റ്‌ ക്രിക്കറ്റില്‍ സച്ചിന്റെ 46-ാ‍ം വിക്കറ്റായിരുന്നു ഇത്‌. പിന്നീട്‌ ചന്ദര്‍പോളും വീരസ്വാമി പെരുമാളും ചേര്‍ന്ന്‌ സ്കോര്‍ 200 കടത്തി. എന്നാല്‍ സ്കോര്‍ 211-ല്‍ എത്തിയപ്പോള്‍ വിന്‍ഡീസിന്‌ എട്ടാം വിക്കറ്റ്‌ നഷ്ടമായി. 14 റണ്‍സെടുത്ത പെരുമാളെ അശ്വിന്‍ സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി. തുടര്‍ന്ന്‌ സ്കോര്‍ 233-ല്‍ എത്തിയപ്പോള്‍ വിശ്വസ്തനായ ചന്ദര്‍പോളും മടങ്ങി. 36 റണ്‍സെടുത്ത ചന്ദര്‍പോളിനെ അശ്വിന്‍ ബൗള്‍ഡാക്കി. ഒരു റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റും വിന്‍ഡീസിന്‌ നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ഷെല്‍ഡന്‍ കോട്ട്‌റലിനെ ഷമി ബൗള്‍ഡാക്കി. 14 റണ്‍സെടുത്ത ടിനോ ബെസ്റ്റ്‌ പുറത്താകാതെ നിന്നു. 17 ഓവറില്‍ 71 റണ്‍സ്‌ വഴങ്ങിയാണ്‌ മുഹമ്മദ്‌ ഷാമി അരങ്ങേറ്റ മത്സരത്തില്‍ നാല്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയത്‌. 52 റണ്‍സ്‌ വഴങ്ങി അശ്വിന്‍ രണ്ട്‌വിക്കറ്റുകളും സ്വന്തമാക്കി.

തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സിന്‌ ഇറങ്ങിയ ഇന്ത്യക്ക്‌ വേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവനും മുരളി വിജയും മികച്ച തുടക്കമാണ്‌ നല്‍കിയത്‌. 12 ഓവറില്‍ 37 റണ്‍സാണ്‌ ഇരുവരും ഇതുവരെ കൂട്ടിച്ചേര്‍ത്തത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

പുതിയ വാര്‍ത്തകള്‍

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.