ഐസ്വാള്‍: പുരുഷ വോട്ടര്‍മാരെക്കാള്‍ വനിതാ വോട്ടര്‍മാരാണ് മിസോറാമില്‍ കൂടുതലെങ്കിലും കഴിഞ്ഞ 25 വര്‍ഷമായിട്ടും ഒരു വനിത പോലും നിയമസഭയില്‍ കടന്നുകൂടിയിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. മിസോറാമിലെ പ്രബലരായ രണ്ട് കക്ഷികളാണ് എംഎന്‍എഫും കോണ്‍ഗ്രസ്സും. ഇവര്‍ക്ക് സംസ്ഥാനത്ത് ഓരോ വനിതാ സ്ഥാനാര്‍ത്ഥികള്‍ മാത്രമേയുള്ളു.ഇത്തവണയും മിസോറാമില്‍ വനിതാ സാന്നിദ്ധ്യം ഉണ്ടാകുമോയെന്നറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടതുണ്ട്.
മിസോറാമില്‍ ആകെ 6,86,305 സമ്മതിദായകരുള്ളപ്പോള് പുരുഷന്മാരെക്കാള് 12,707 സ്ത്രീ വോട്ടര്‍മാരാണുള്ളത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഒന്നില്‍ കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികളെപ്പോലും നിശ്ചയിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. നിലവില്‍ സംസ്ഥാനത്തെ പ്രദേശ് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ പ്രസിഡന്റായ ത്ലാങ്ങ്തന്മാവീയെ മാത്രമാണ് കോണ്‍ഗ്രസിന് രംഗത്തിറക്കാന്‍ സാധിച്ചത്. ഈ നിയമസഭയില്‍ കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുമെന്ന അവകാശവാദവും നടപ്പാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
മിസോറാം നാഷണലിസ്റ്റ് പാര്‍ട്ടി(ഇസഡ്എന്പി) നേതാവ് ലാല്ദുഹാവ്മയും മുന്‍ ഗതാഗത മന്ത്രിയും മിസോ നാഷണല്‍ ഫ്രണ്ട്(എംഎന്‍എഫ്) നേതാവുമായ കെ.സന്ഗതുവാമയുമാണ് മിസോറാം ഡെമോക്രാറ്റിക് അലയന്‍സിലെ(എംഡിഎാമുതിര്ന്ന നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ത്ലാങ്ങ്തന്മാവീയെക്ക് എതിരായി മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാനത്തെ വമ്പന്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിരഭിപ്രായങ്ങളുണ്ട്. അതു മാത്രമല്ല ഐസ്വാള്‍ വെസ്റ്റ് ഒന്ന് കോണ്‍ഗ്രസിന് വിജയ സാധ്യത കുറഞ്ഞ മണ്ഡലങ്ങളിലൊന്നാണ്.
മിസോറാമിലെ പ്രധാന പ്രതിപക്ഷമായ മിസോ നാഷണല്‍ ഫ്രണ്ട്(എംഎന്‍എഫ്) 1987 ല്‍ ഒരു വനിതയെ മന്ത്രിയാക്കി. ഇതായിരുന്നു ആദ്യത്തെയും അവസാനത്തെയും പാര്‍ട്ടിക്ക് വിജയിപ്പിക്കാന്‍ സാധിച്ച ഏക വനിത. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി എംഎന്‍എഫ് പാര്‍ട്ടിക്കും ലാല്മല്സൗമിയെന്ന ഒരു വനിതാ സ്ഥാനാര്‍ത്ഥി മാത്രമാണുള്ളത്. എന്നാല്‍ ലാല്മല്സൗമിക്ക് നല്‍കിയത് എംഎന്‍എഫിന് സ്വാധീനം തീരെ കുറഞ്ഞ ഐസ്വാള്‍ ജില്ലയിലെ താവി നിയോജക മണ്ഡലമാണ്. ഒരു പ്രാദേശിക ടിവി അവതാരികയായ ലാല്മല്സൗമി എതിരിടേണ്ടത് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയായ ആര് ലാല്സിര്ലിയാനയോടാണ്. ഐസ്വാള്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലെ ആദ്യത്തെ ആറ് വനിതാ കൗണ്‍സിലര്‍മാരില്‍ ഒരാളാണ് ലാല്‍സിര്‍ലിയാന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: