Categories: Samskriti

അനുഗ്രഹവും ശാന്തിയും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഭാരതം ബഹുസഹസ്രസംവത്സരങ്ങളായി ശാന്തമായി കഴിഞ്ഞുകൂടുകയാണ്‌. ഗ്രീസ്‌ ഇല്ലാതിരുന്നപ്പോള്‍ റോം ചിന്തയ്‌ക്ക്‌ വിഷയമല്ലാതിരുന്നപ്പോള്‍, ഇന്നത്തെ യൂറോപ്പുകാരുടെ പൂര്‍വ്വികര്‍ വനങ്ങളില്‍ പാര്‍ത്ത്‌ നീലച്ചായം പുരട്ടി നടന്നപ്പോള്‍, ഈ ഭാരതത്തില്‍ പ്രവര്‍ത്തനം മികച്ചതായിരുന്നു. അതിനുംമുന്‍പ്‌, ചരിത്രംപോലും രേഖപ്പെടുത്താത്ത ഒരു കാലം, കേട്ടുകേള്‍വിക്ക്‌ തുറിച്ചുനോക്കാനാവാത്തവണ്ണം ഇരുള്‍ തിങ്ങിയ ആ കാലം – അന്നുതൊട്ടിന്നോളം ഇടതടവില്ലാതെ ആശയങ്ങള്‍ ഭാരത്തില്‍ നിന്ന്‌ പുറപ്പെട്ടിട്ടുണ്ട്‌. എന്നല്ല ഓരോ വാക്ക്‌ ഉച്ചരിക്കപ്പെടുമ്പോഴും ഉണ്ടായിട്ടുള്ളത്‌ പിമ്പില്‍ അനുഗ്രഹവും മുമ്പില്‍ ശാന്തിയുമാണ്‌. ലോകത്തിലുള്ള ജനതകളില്‍വച്ച്‌ നാം അന്യരെ കീഴടക്കി ഭരിച്ചിട്ടില്ല. ആ ഒരു സൗഭാഗ്യം നമുക്കുള്ളതാണ്‌. അതുകൊണ്ട്‌ നാം ഇന്നും ജീവിക്കുന്നു.

– സ്വാമി വിവേകാനന്ദന്‍

Recent Posts