കൊച്ചി : ജെറ്റയുടെ പുതിയ 2.0 ലിറ്റര്‍ ടിഡിഐ, 1.4 ലിറ്റര്‍ ടിഎസ്ഐ മോഡലുകള്‍ ഫോക്സ്വാഗണ് ഇന്ത്യ വിപണിയിലിറക്കി. 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിന് 140 ഹോഴ്സ്പവറും 320എന്‍എം ടോര്‍ക്കുമായി കരുത്തില്‍ മുന്‍പന്തിയിലാണ്. ഇന്ധന ക്ഷമത 19.33 കിലോ മീറ്ററാണ് ഇതിന്റെ 6- സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് മോഡലും ലഭ്യമാണ്. ഈ മോഡലിന്റെ ഇന്ധന ക്ഷമത 16.96 കിലോ മീറ്ററാണ്. 1.4 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിന് 122 ഹോഴ്സ്പവറും 200 എന്‍എം ടോര്‍ക്കുമായി കരുത്തില്‍ വളരെ പിന്നിലല്ല. 14.9 കിലോ മീറ്ററാണ് പെട്രോള്‍ മോഡലിന്റെ ഇന്ധന ക്ഷമത.
ഹെഡ്ലാമ്പ് വാഷറുകളോടുകൂടിയ ശക്തമായ സീനോണ്‍ ഹെഡ് ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിങ്ങ് ലൈറ്റുകള്‍, ഡുവല്‍- നോണ്ക്ലൈമട്രോണിക് എയര്‍കണ്ടീഷണറുകള്‍, 16-ഇഞ്ച് അലോയ് വീല്‍, വിവിധ ദിശകളിലേക്ക് തിരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 60:40 അനുപാതത്തില്‍ മടക്കാവുന്ന പിന് സീറ്റ്, പിന്നിലും മുന്നിലുമുള്ള പ്രോക്സിമിറ്റി സെന്‍സറുകള്‍, ബ്ലൂടൂത്ത് ഉപയോഗിക്കാവുന്ന അത്യാധുനിക മ്യൂസിക് സിസ്റ്റം, മള്‍ടി – ഫങ്ങ്ഷന് ഡിസ്പ്ലേയോടുകൂടിയ ഏറ്റവും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനല്‍, ക്രൂയിസ് കണ്ട്രോള്, പാഡില്‍ ഷിഫ്റ്റര്‍ എന്നിവ മുന്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ ജെറ്റയിലെ സവിശേഷതകളാണ്. ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ചിലത് വിപണിയിലെത്തിച്ച പാരമ്പര്യമുള്ള ഫോക്സ് വാഗണ്‍, പുതിയ ജെറ്റയില്‍ ആന്റി-ലോക്ക് ബ്രേയ്ക്, ഇലക്ട്രോണിക് സ്റ്റൈബിലൈസേഷന്‍ പ്രോഗ്രാം, 6 എയര്‍ ബാഗുകള്‍ തുടങ്ങിയ ഉന്നതമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്യാബിനുകള്‍ ആഢംബര പൂര്‍ണവും വിശാലമായ സ്ഥല സൗകര്യമുള്ളതുമാണെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ ജെറ്റ മോഡലുകളുടെ ഡല്‍ഹി എക്സ്-ഷോറൂം വില 13.70 ലക്ഷത്തിനും 19.43 ലക്ഷത്തിനും ഇടയിലാണ്.
ഫോക്സ് വാഗന്റെ മികച്ച എഞ്ചിനീയറിങ് വൈദഗ്ധ്യം തുളുമ്പി നില്ക്കുന്ന പുതിയ ജെറ്റ മോഡലുകള്‍ ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവും പ്രവര്‍ത്തന മികവോടുകൂടിയതും ഇന്ധന ക്ഷമവുമായ ആഢംബര സെഡാനുകളാണെന്ന് ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഇന്ത്യ മാനേജിങ് ഡയരക്റ്റര് അരവിന്ദ് സാക്സേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: