ദല്‍ഹി: വോള്‍ക്സ് വാഗന് നവീകരിച്ച ജെറ്റാകാറുകള് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 13.70 മുതല്‍ 19.43 ലക്ഷം ആണ് വില. ഡീസല്‍, പെട്രോള്‍ എഞ്ചിനുകളില്‍ പുതിയ ജെറ്റ ലഭ്യമാകും. പുതിയ കാര്‍ ഒരു പുത്തന്‍ യാത്രാ അനുഭവം സമ്മാനിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. സിയോണ്‍ ഹെഡ്ലൈറ്റുകള്,ഹെഡ്ലാമ്പ് വാഷര്‍,എല്‍ഇഡി പകല്‍സമയ ലൈറ്റുകള്‍ , 16 ഇഞ്ച് അലോയി വീലുകള്‍ എന്നിവ പുതിയ മോഡലിന്റെ പ്രത്യേകതയാണ്. ഇലക്രിട്രികല് ക്രമീകരണ ഡ്രൈവര്‍ സീറ്റ്, 60:40 എന്ന നിലയില്‍ മടക്കുകയും നിവര്‍ക്കുകയും ചെയ്യാവുന്ന സീറ്റ്, കാലാവസ്ഥ അനുസരിച്ച് ക്രമീകരിക്കാവുന്ന എയര്കീഷണര് എന്നിവയും പുതിയ കാറിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: