കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ കേരളത്തിലും ആരംഭിച്ചു. ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ കമ്മ്യൂണിക്കേഷന്‍സ് പേയ്മെന്റ് സൊല്യൂഷന്‍സ് ലിമിറ്റഡ് ആണ് ഇന്‍ഡിക്യാഷ് എടിഎമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിലെ 10 സ്ഥലങ്ങളിലാണ് എടിഎം നെറ്റ്വര്‍ക്ക് ആരംഭിച്ചത്. ഇന്ത്യയിലെ ഏത് ബാങ്കിലേയും എടിഎം / ഡെബിറ്റ് കാര്‍ഡുകള്‍ ഈ മെഷീനുകളില്‍ ഉപയോഗിക്കാം.
കേരളത്തില്‍ കൊച്ചി,തിരുവനന്തപുരം, കാസര്‍ഗോഡ്,മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലായി ഈ വര്‍ഷംഅവസാനത്തോടെ 100 ഇന്‍ഡിക്യാഷ് എടിഎമ്മുകള്‍ സ്ഥാപിക്കുമെന്ന് ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് പേയ്മെന്റ് സൊല്യൂഷന്‍സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജീവ് പട്ടേല്‍ പറഞ്ഞു.
കൊച്ചിയിലും കേരളത്തിലെ മറ്റിടങ്ങളിലും ഈ എടിഎമ്മുകള്‍ മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: