Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവോയിസ്റ്റ്‌ ഭീഷണിക്കിടയിലും ഛത്തീസ്ഗഢ്‌ തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2013, 10:39 pm IST
inIndia

റായ്‌പൂര്‍: മാവോയിസ്റ്റ്‌ ഭീഷണിക്കിടയിലും ഛത്തീസ്ഗഢ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌. നവംബര്‍ 11ന്‌ നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട പോളിംഗ്‌ കുറ്റമറ്റതാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഒരു ലക്ഷത്തോളം സുരക്ഷാ സൈനികരെയാണ്‌ ആദ്യഘട്ട വോട്ടിംഗ്‌ നടക്കുന്ന ദന്തേവാഡ,ബസ്തര്‍ മേഖലകളിലേകക്ക്‌ വിന്യസിച്ചിരിക്കുന്നത്‌. മാവോയിസ്റ്റുകളുടെ പീപ്പിള്‍സ്‌ ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ 25000ത്തോളം വരുന്ന സായുധ സംഘം ബസ്തര്‍ വനമേഖലകളിലെത്തിയിട്ടുണ്ടെന്നാണ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ്‌ ബഹിഷ്ക്കരണ ആഹ്വാനവുമായി മുന്നോട്ടു പോകുന്ന മാവോയിസ്റ്റുകളുടെ സ്വാധീന മേഖലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രക്രിയകള്‍ അത്യന്തം സങ്കീര്‍ണ്ണമായി മാറിയിട്ടുണ്ട്‌. എന്നാല്‍ തെരഞ്ഞെടുപ്പ സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയതായി സര്‍ക്കാരും ഇലക്ഷന്‍ കമ്മീഷനും വ്യക്തമാക്കുന്നു.

തെക്കന്‍ ഛത്തീസ്ഗട്ടിലെ ബസ്തര്‍,ദന്തേവാഡ,സുക്മ,ബീജാപൂര്‍,കൊണ്ടഗാവ്‌,നാരായണ്‍പൂര്‍,കങ്കര്‍ എന്നീ ജില്ലകളിലും മധ്യഛത്തീസ്ഗട്ടിലെ രാജ്നന്ദ്ഗാവ്‌ ജില്ലയിലുമായുള്ള 18 മണ്ഡലങ്ങളിലാണ്‌ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. മാവോയിസ്റ്റ്‌ ഭീഷണി അതിശക്തമായ ഈ ജില്ലകളില്‍ ഇതുവരെ 300 കമ്പനി അര്‍ദ്ധ സൈനിക വിഭാഗങ്ങളെ നിയോഗിച്ചുകഴിഞ്ഞു. 18 മണ്ഡലങ്ങളില്‍ 12ഉം പട്ടികവര്‍ക്ഷ മണ്ഡലങ്ങളാണ്‌. അഞ്ചെണ്ണം ജനറല്‍ സീറ്റുകളും ഒന്ന്‌ പട്ടികജാതി മണ്ഡലവുമാണ്‌. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡോ.രമണ്‍സിങ്‌ മത്സരിക്കുന്ന രാജ്നന്ദ്ഗാവ്‌,ഡൊങ്കാര്‍ഗാവ്‌,ഖൈരാഗഞ്ച്‌,ഘുജി,ജഗ്ദല്‍പൂര്‍ എന്നിവയാണ്‌ ജനറല്‍ സീറ്റുകള്‍. ബസ്തര്‍ മേഖലയിലെ 12 മണ്ഡലങ്ങളില്‍ 11ഉം പട്ടിക വര്‍ക്ഷ സീറ്റുകളാണ്‌. 2008ലെ തെരഞ്ഞെടുപ്പില്‍ ബസ്തര്‍ മേഖലയില്‍ 11 സീറ്റുകളും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു കയറിയിരുന്നു. ഇത്തവണവും സമ്പൂര്‍ണ്ണമായ വിജയമാണ്‌ ഈ മേഖലയില്‍ നിന്നും ബിജെപി പ്രതീക്ഷിക്കുന്നത്‌.

സുക്മ ജില്ലയിലെ ദര്‍ബവാലിയില്‍ 2013 മെയ്‌ 25ന്‌ നടന്ന മാവോയിസ്റ്റ്‌ കൂട്ടക്കൊലയില്‍ സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ്‌ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ സഹതാപ തരംഗം അനുകൂലമാകുമെന്ന വിലയിരുത്തലിലാണ്‌ കോണ്‍ഗ്രസ്‌. മുഖ്യമന്ത്രി മത്സരിക്കുന്ന ദേവ്നന്ദ്ഗാവ്‌ മണ്ഡലത്തില്‍ ദര്‍ബവാലി മാവോയിസ്റ്റ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ എംഎല്‍എ ഉദയ്‌ മുതലിയാരുടെ ഭാര്യ അല്‍ക്ക മുതലിയാരെ മത്സര രംഗത്തിറക്കിയാണ്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി വി.സി ശുക്ല,സംസ്ഥാന മന്ത്രി മഹേന്ദ്ര കര്‍മ്മ,ഛത്തീസ്ഗട്ട്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ നന്ദ്കുമാര്‍ പാട്ടീല്‍ എന്നിവരുള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ്‌ ആക്രമണത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന ആരോപണമാണ്‌ കോണ്‍ഗ്രസിനെ തളര്‍ത്തുന്നത്‌. കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിനെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട്‌ പി.സി.സി സെക്രട്ടറി ശിവ്നാരായണ്‍ ദ്വിവേദിയടക്കം നിരവധി പേര്‍ പാര്‍ട്ടി വിട്ടിട്ടുണ്ട്‌. നിലവിലെ പിസിസി പ്രസിഡന്റ്‌ ചരണ്‍ദാസ്‌ മഹന്തിനുള്‍പ്പെടെ കൂട്ടക്കൊലയേപ്പറ്റി അറിയാമായിരുന്നെന്നാണ്‌ ഇവര്‍ പറയുന്നത്‌. കോണ്‍വോയ്‌ അടിസ്ഥാനത്തില്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തില്‍ നിന്നും മുതിര്‍ന്ന നേതാവ്‌ അജിത്ജോഗി അടക്കമുള്ളവര്‍ സംഭവം നടക്കുന്നതിനു തൊട്ടുമുമ്പ്‌ അപ്രത്യക്ഷമായതും സംഭവത്തിനു പിന്നിലുള്ള യഥാര്‍ത്ഥ ഗൂഡാലോചന വ്യക്തമാക്കുന്നുണ്ട്‌. നേതാക്കളുടെ കൂട്ടമരണത്തിനു പിന്നാലെ സ്ഥാനമാനങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ അടി തുടങ്ങിയതും പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പ്പിക്കുന്നു.

മറുവശത്ത്‌ പത്തു വര്‍ഷമായി തുടരുന്ന വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ മികച്ച പ്രതിച്ഛായയിലാണ്‌ ഡോ.രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഹാട്രിക്‌ വിജയം തേടി ബിജെപി മത്സര രംഗത്തിറങ്ങിയിരിക്കുന്നത്‌. ജനസംഖ്യയില്‍ 90 ശതമാനം ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്കു മുഴുവന്‍ ഭക്ഷണമെത്തിച്ചതിന്റെ നേട്ടമാണ്‌ ബിജെപിക്കു പറയാനുള്ളത്‌. പൊതു വിതരണ സമ്പ്രദായം കാര്യക്ഷമമാക്കിയതിലൂടെ മാവോയിസ്റ്റു സ്വാധീന പ്രദേശങ്ങളില്‍ വരെ ജനങ്ങള്‍ക്ക്‌ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എത്തിക്കാനായി. രാജ്യത്താദ്യമായി ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയ സംസ്ഥാന സര്‍ക്കാരിനെ മാവോയിസ്റ്റുകള്‍ക്ക്‌ പോലും എതിര്‍ക്കാനാവാത്ത സ്ഥിതിവിശേഷമാണ്‌ നിലനില്‍ക്കുന്നത്‌. ആദ്യഘട്ടം തെരഞ്ഞെടുപ്പ്‌ നടക്കുന്ന മാവോയിസ്റ്റു സ്വാധീന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കാനാവുമെന്നാണ്‌ ബിജെപിയുടെ പ്രതീക്ഷ.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.