Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിഛായാ നിര്‍മ്മാണത്തിന്റെ ചരിത്ര നിരാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2013, 10:38 pm IST
inIndia

നിയമസഭ തെരഞ്ഞടുപ്പ്‌ നടക്കുന്ന അഞ്ച്‌ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകന്‍ ആരെന്ന ചോദ്യത്തിന്‌ ഉത്തരം ഒന്നുമാത്രം. രാഹുല്‍ ഗാന്ധി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാകാം സോണിയ ഗാന്ധി ഇക്കുറി കാര്യമായ പ്രചരണത്തിനില്ല. രാജസ്ഥാനിലും ദല്‍ഹിയിലും ചില യോഗങ്ങളില്‍ പങ്കെടുത്തതൊഴിച്ചാല്‍ സോണിയ ഗാന്ധി കാര്യമായ പര്യടനങ്ങളൊന്നും നടത്തിയിട്ടില്ല.

രസകരമായ മറ്റൊരു കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെപ്പറ്റി പറയാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗോ മറ്റു കേന്ദ്ര മന്ത്രിമാരോ കാര്യമായി രംഗത്തില്ല എന്നതാണ്‌. ഏപ്രിലില്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞടുപ്പിന്റെ മുന്നോടിയായിരിക്കും നവംബര്‍ -ഡിസംബര്‍ മാസങ്ങളിലെ നിയമസഭതെരഞ്ഞെടുപ്പുകളെന്ന്‌ പറയുമ്പോഴും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ തെരഞ്ഞടുപ്പ്‌ പ്രചരണവേദികളില്‍ പ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രിമാരോ എത്താത്തത്‌ കൗതുകമുണര്‍ത്തുന്നു. തെരഞ്ഞെടുപ്പുമായോ ജനങ്ങളുമായോ ബന്ധമുള്ള ഒരു സര്‍ക്കാരല്ല കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത്‌ എന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ വിമര്‍ശനത്തിനു കരുത്തു പകരുന്നതാണ്‌ ഈ അസാന്നിദ്ധ്യം.

തെരഞ്ഞടുപ്പിലോ രാഷ്‌ട്രീയത്തിലോ ജനവികാരങ്ങളിലോ താത്പര്യമോ ഉത്തരവാദിത്വമോ ഇല്ലാത്ത ഒരു ഉദ്യോഗസ്ഥ സംവിധാനം മാത്രമായി കേന്ദ്ര ഭരണകൂടം മാറിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ഏക നേതാവ്‌ എന്ന രീതിയില്‍ ഈ സാഹചര്യത്തില്‍ രാഹുലിനെ മാര്‍ക്കറ്റ്‌ ചെയ്യാനാണ്‌ ശ്രമം. രാഹുല്‍ പങ്കെടുക്കുന്ന വേദികളില്‍ മറ്റു നേതാക്കള്‍ക്കും കാര്യമായ റോളൊന്നുമില്ല. സ്വാഗതം പറയുക, നന്ദി പറയുക തുടങ്ങിയ ഔപചാരികതകളല്ലാതെ. രാഹുലിനെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ കോണ്‍ഗ്രസ്‌ നടത്തുന്ന ശ്രമം കാണുമ്പോള്‍ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ആ പാര്‍ട്ടി ഇന്ന്‌ എത്തിച്ചേര്‍ന്നിട്ടുള്ള പരിതാപകരമായ പതനമാണ്‌ ആര്‍ക്കും ഓര്‍മ്മ വരിക. രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും സ്വീകാര്യനാക്കി മാറ്റാനുള്ള ചുമതല ഏറ്റടുത്തിരിക്കുന്നത്‌ അമേരിക്കന്‍ പബ്ലിക്‌ റിലേഷന്‍സ്‌ സ്ഥാപനമാണ്‌. ഇപ്പോള്‍ അവരുടെ നിര്‍ദ്ദേശമനുസരിച്ചാണത്രെ രാഹുല്‍ തന്റെ വേഷവും പെരുമാറ്റവുമെല്ലാം ചിട്ടപ്പെടുത്തുന്നത്‌.

നിലവിലുള്ള വ്യവസ്ഥിതികളോട്‌ നിര്‍ദാക്ഷിണ്യം കലഹിക്കുന്ന ഒരു ക്ഷുഭിതനായ യുവനേതാവിന്റെ പ്രതിഛായയാണത്രെ രാഹുലിനു വേണ്ടി അമേരിക്കന്‍ കമ്പനി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ചതും മന്‍മോഹന്‍ സിംഗിനെ അപമാനിച്ചതുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. ഇക്കുറി കോണ്‍ഗ്രസിനെ മധ്യവര്‍ഗം കൈവിടുമെന്നാണ്‌ പാര്‍ട്ടി കരുതുന്നത്‌. പാര്‍ട്ടിയെ ഏറ്റവും സഹായിക്കാന്‍ സാധ്യതയുള്ളത്‌ സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവരും ന്യൂനപക്ഷങ്ങളുമാണെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. അതു കൊണ്ട്‌ ഇനിമേല്‍ രാഹുലിന്റെ പ്രസംഗങ്ങളിലെല്ലാം ദാരിദ്ര്യം ഒരു പ്രധാന ഘടകമായി കടന്നു വരും. ദരിദ്രരോടുള്ള അനുകമ്പ, ദാരിദ്ര്യത്തോടുള്ള പോര്‍വിളി തുടങ്ങിയവയാണ്‌ ഇപ്പോള്‍ എല്ലായിടത്തും അദ്ദേഹം ആവര്‍ത്തിക്കുന്നത്‌. അതിനൊപ്പം ന്യൂനപക്ഷങ്ങളെ പ്രത്യകിച്ച്‌ മുസ്ലിം വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള പൊടിക്കൈകളും. കഴിഞ്ഞദിവസം ഏറെ പഴികേട്ട പ്രസംഗം, മുസാഫര്‍ നഗറിലെ മുസ്ലീങ്ങളെക്കുറിച്ചുള്ളത്‌, ഇങ്ങനെ തയ്യാറാക്കി പറഞ്ഞതായിരുന്നു. ബുണ്ടേല്‍ ഖണ്ഡിലും കഴിഞ്ഞ ദിവസം രാഹുല്‍ ഇതേ പല്ലവി തന്നെയാണ്‌ പാടിയത്‌. ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി വെട്ടിക്കുറക്കുമ്പോഴും മറ്റും ഈ ദരിദ്ര പ്രേമം എവിടെയായിരുന്നുവെന്ന്‌ മാത്രം ചോദിക്കരുത്‌.

രാഹുലിന്‌ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായി മാറാന്‍ ഇനിയും കോണ്‍ഗ്രസിലെ ഒട്ടേറെ തലമുതിര്‍ന്ന നേതാക്കള്‍ തല്ലുകൊള്ളേണ്ടി വരുമെന്നാണ്‌ സൂചനകള്‍ . ഇമേജ്‌ മേക്കിങ്ങിന്റെ ഭാഗമായി വസ്ത്ര ധാരണത്തിലും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. ജീന്‍സും ടീ ഷര്‍ട്ടും സ്ഥിരമായി ധരിച്ചിരുന്ന രാഹുലിന്‌ ഇനി അമ്മയും പി ആര്‍ കമ്പനിയും പറയാതെ അത്‌ ധരിക്കാന്‍ കഴിയില്ല. പകരം നിര്‍ദ്ദേശിച്ചിട്ടുളളത്‌ അയഞ്ഞ കുര്‍ത്തയും പൈജാമയും . സ്ഥിരമായി ക്ലീന്‍ ഷേവ്‌ ചെയ്തിരുന്നയാള്‍ക്ക്‌ ഇപ്പോള്‍ കുറ്റിത്താടി നിര്‍ബന്ധമാക്കിയിരിക്കയാണ്‌. ചില സിനിമകള്‍ക്കു വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതു പോലെയാണ്‌ രാഹുലിനെ അണിയിച്ചൊരുക്കുന്നത്‌. ഏറ്റവും രസകരമായ കാര്യം കുര്‍ത്തയുടെ കൈ തെറുത്ത്‌ കയറ്റി വക്കുന്ന കാര്യമാണ്‌. കൈ അലസമായി തെറുത്തുകയറ്റി വക്കണമെന്നാണ്‌ കമ്പനി നിര്‍ദ്ദേശം. അതു മാത്രമല്ല ചില കവലച്ചട്ടമ്പികള്‍ ചെയ്യുന്നതു പോലെ ഇടക്കിടക്ക്‌ അത്‌ അലസമായി വലിച്ചു കയറ്റിക്കൊണ്ടിരിക്കണം. എന്തായാലും രാഹുല്‍ അക്ഷരം പ്രതി ഇതെല്ലാം അനുസരിക്കുന്നുണ്ട്‌. ഒരു പ്രധാനമന്ത്രിയാകാന്‍ ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടെന്ന്‌ പാവം അറിഞ്ഞു കാണില്ല. അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ പണിക്ക്‌ ഇറങ്ങില്ലായിരുന്നു. ഗാന്ധിജിയും രാജാജിയും നെഹൃവും പട്ടേലുമൊക്കെ നയിച്ചിരുന്ന ഒരു പാര്‍ട്ടിയുടെ ചരിത്ര നിരാസമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.