ജമ്മു കാശ്മീര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ത്യന്‍സേനയെ തിരിച്ചടിക്കാന്‍ പ്രേരിപ്പിക്കുന്ന വിധം ശക്തമായ ആക്രമണമായിരുന്നു പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
ഇന്നലെ വെളുപ്പിന് അഞ്ച് മണിയോടെയായിരുന്നു അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് ഭംഭര് ഗാലി സബ് സെക്ടറിലെ ഗംഭീര്‍ മേഖലയിലേക്ക് പാക്കിസ്ഥാന് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വക്താവ് കേണല്‍ ആര്.കെ. പാള്‍ട്ട പറഞ്ഞു.
തുല്യ ശക്തിയുള്ള ആയുധങ്ങള്‍ കൊണ്ട് ഇന്ത്യന്‍ സൈന്യവും പ്രത്ര്യാക്രമണം നടത്തിയതോടെ ഏഴ് മണിക്കൂറോളം വെടിവയ്പ്പ് തുടര്‍ന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഷെല്ലാക്രമണത്തില്‍ ആര്‍ക്കും അപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഈ വര്‍ഷം ഇതുവരെ ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ നൂറ്റി അമ്പതോളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാക്കിസ്ഥാന് നടത്തിയിട്ടുള്ളത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കരാര്‍ ലംഘനം നടന്നതും ഈ വര്‍ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: