കോഴിക്കോട്: സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനവുമായി കെ.മുരളീധരന്. ഇത്തവണ ടോമിന്ജെതച്ചങ്കരിക്കെതിരെയാണ് മുരളീധരന് ആഞ്ഞടിച്ചത്.ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നു വിമര്‍ശിച്ച മുരളീധരന് ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരുടെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന പൊലീസുകാര്‍ എങ്ങനെ ചുമതല നിര്‍വഹിക്കുമെന്നും ചോദിച്ചു.
അധോലോക ബന്ധങ്ങള്‍ വരെ യുണ്ടെന്നു തെളിഞ്ഞ ടോമിന് തച്ചങ്കരിക്കെതിരെ നടപടി വേണമെന്ന ഡിജിപിയുടെ ശുപാര്‍ശയെ ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട മുരളീധരന് ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥനെ താക്കീതു ചെയ്താല്‍ മതി എന്ന യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും കോഴിക്കോട് ഒരു ചടങ്ങില്‍ സംസാരിക്കവെ പ്രതികരിച്ചു. തച്ചങ്കരിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് കെ മുരളീധരന് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം തച്ചങ്കരിക്ക് താക്കീത് മാത്രം മതിയെന്നും നടപടി ആവശ്യമില്ലെന്നും കാണിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് തച്ചങ്കരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: