കൊച്ചി: ദേശത്തിന്റെ ദേവതയായ എളമക്കര പുതുക്കുളങ്ങര ദേവിയുടെ തിരുസന്നിധിയില്‍ അറിവിന്റെ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കാന്‍ ഒട്ടേറെ കുരുന്നുകള്‍ എത്തി. ജന്മഭൂമിയും എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച എഴുത്തിനിരുത്തല്‍ ചടങ്ങ് നൂറുകണക്കിന് ഭക്തജനങ്ങളടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ഇതാദ്യമായാണ് ഈ ക്ഷേത്രസന്നിധിയില്‍ വിദ്യാരംഭ ചടങ്ങ് നടക്കുന്നത്.
സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നടന്ന പൂജയെടുപ്പിനുശേഷം കുഞ്ഞുങ്ങളും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും ചേര്‍ന്ന് നിലവിളക്കും പുണ്യഗ്രന്ഥങ്ങളുമായി ദേവീസന്നിധിയിലേക്ക് വിദ്യാരംഭയാത്ര നടത്തി. തുടര്‍ന്ന് നടന്ന എഴുത്തിനുരുത്തല് ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, ബാലഗോകുലം മാര്‍ഗദര്‍ശിയും മുതിര്‍ന്ന പ്രചാരകനുമായ എം.എ. കൃഷ്ണന് എന്നിവര്‍ കുരുന്നുകളുടെ നാവില്‍ ഹരിശ്രീ കുറിച്ചു.
ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്, രാഷ്ട്രധര്‍മ്മ പരിഷത്ത് പ്രസിഡന്റ് ആര്. വിശ്വനാഥ ഷേണായ്, സെക്രട്ടറിയും സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ മാനേജരുമായ കെ.എസ്. ശ്രീകുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജി. ദേവന്, പുതുക്കുളങ്ങര ദേവീക്ഷേത്ര സമിതി സെക്രട്ടറി ഇ.ഡി. ശശിധരന്, ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ പ്രചാര്‍ പ്രമുഖ് രാജേഷ് ചന്ദ്രന് തുടങ്ങിയവര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: