കൊച്ചി: കോലഞ്ചേരി പള്ളിതര്‍ക്കത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. പള്ളിതര്‍ക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവിഭാഗങ്ങളും നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പള്ളിതര്‍ക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനുവേണ്ടി ഹൈക്കോടതിയുടെ അനുരഞ്ജന സമിതിയെ സമീപിക്കാം.
ജസ്റ്റിസുമാരായ കെ.രാമകൃഷ്ണന്, എസ്.സിരിജഗന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ചിന്റേതാണ് നിര്‍ദേശം. അക്രമം ഉണ്ടായാല്‍ പോലും കോടതിക്ക് ഇടപെടാനാവില്ല. പണമില്ലാത്ത പള്ളികളില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായതിനെത്തുടര്ന്ന് യാക്കോബായ സഭ പ്രാര്‍ത്ഥനാസമരം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: