ന്യൂദല്‍ഹി: ഡാറ്റാ സെന്റര്‍ കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ എം.ടി.ജോര്‍ജിനെ കേരളം മാറ്റി. എജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നടപടി.
ജോര്‍ജിന് പകരം മുതിര്‍ന്ന അഭിഭാഷകന് എം.ആര്.രമേഷ് ബാബുവിനെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി നിയമിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും തിരിച്ചുനല്‍കാനും എം ടി ജോര്‍ജ്ജിനോട് ആവശ്യപ്പെട്ടു. അതേസമയം നിയമപരമായല്ല തന്നെ മാറ്റിയതെന്ന് ജോര്‍ജ് പറഞ്ഞു. മാറ്റാനുണ്ടായ കാരണം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം. കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ച വിവരം എ.ജി ആദ്യം അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നീടാണ് എ.ജി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: