ആലപ്പുഴ: ജില്ലയിലെ തോട്ടപ്പള്ളിയില്‍ വാഹനാപകടത്തിl ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. കായങ്കുളം കൃഷ്ണപുരം സ്വദേശി പ്രഭാകരന് നായര്‍ (70), മകന് ദിലീപ്കുമാര് (38), പ്രഭാകരന് നായരുടെ മകളുടെ മകന് അപ്പു (12) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ചായിരുന്നു അപകടം.
വിദേശത്തേയ്ക്ക് പോയ അപ്പുവിന്റെ അച്ഛന് ബിനീഷിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ട് മടങ്ങും വഴിയായിരുന്നു അപകടം. കായംകുളത്തേയ്ക്ക് പോവുകയായിരുന്ന ഇവരുടെ കാറും എതിര് ദിശയില്‍ പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
പ്രഭാകരന് നായരും അപ്പുവും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ ദിലീപ് കുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: