കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതിയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതീക്ഷിച്ചതിലും വേഗം പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
എം.ജി റോഡിലെ നിര്‍മ്മാണ സ്ഥലത്താണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. നോര്‍ത്ത് മേല്‍പ്പാലം, കലൂര്‍, ഇടപ്പള്ളി, കളമശേരി, കാസ്റ്റിങ് യാര്‍ഡ് എന്നിവിടങ്ങളിലെ നിര്‍മ്മാണങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമേ കാക്കനാട്, നെടുമ്പാശേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്ക് പദ്ധതി നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ. ഈ മാസം 31ന് ചേരുന്ന കെ.എം.ആര്.എല്‍ അവലോകന യോഗത്തില്‍ എം.ജി റോഡിലെ അനുബന്ധ വികസനവും നാലാം റീച്ചിലെ നിര്‍മ്മാണം വൈകുന്നതും ചര്‍ച്ച ചെയ്യും.
മഴ കഴിഞ്ഞാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ കഴിയുമെന്ന് ഇ.ശ്രീധരന് പറഞ്ഞു. വാട്ടാര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ മാറ്റുന്ന നടപടികള്‍ ഏറ്റെടുക്കാന്‍ ഡി.എം.ആര്.സി തയാറാണ്. ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങുംമെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി, കളമശേരി എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
മുന്‍ എംഎല്‍എ യൂസഫിന്റെ നേതൃത്വത്തിലായിരുന്നു എച്ച് എംടി കാസ്റ്റിംങ് യാര്‍ഡില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിക്കൊപ്പം വിവിധ ജനപ്രതിനിധികളും ഡിഎംആര്‍സി മുഖ്യഉപദേശകന്‍ ഇ. ശ്രീധരന്, ഏലിയാസ് ജോണ്‍ എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: