കോഴിക്കോട്: കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമില്ലെന്നും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല തന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്ന് കെ.മുരളീധരന്. ചെന്നിത്തലയ്ക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. എസ്.എം.എസിലൂടെയല്ല കെ.പി.സി.സി പ്രസിഡന്റിനെ നിഴ്ചയിക്കേണ്ടതെന്നും മുരളീധരന് പറഞ്ഞു.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്. എസ്എംഎസ് അടിസ്ഥാനമാക്കിയല്ല കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവരെ വിഡ്ഢിയെന്ന് മാത്രമേ താന്‍ വിളിക്കൂവെന്നും മുരളി പറഞ്ഞു.
എന്‍എസ്എസും എസ്എന്‍ഡിപിയും ഉള്‍പ്പെടെയുള്ളവരുമായി നല്ല ബന്ധമുണ്ടാകണമെന്നും എന്നാലേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നല്ല വിജയമുണ്ടാകൂവെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: