ന്യൂദല്‍ഹി: ഡാറ്റാ സെന്റര്കേസില് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വി.വി ഗിരി ഹാജരാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകളെ തുടര്‍ന്നാണിത്. അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്ക് വേണ്ടി കെ.കെ വേണുഗോപാലും ഹാജരാകും.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അതുവരെ വാദിച്ചിരുന്ന വി.വി ഗിരി പിന്മാറിയിരുന്നു. കേസില്‍ കെ.കെ വേണുഗാപാലിനെ ഹാജാരാക്കാനുള്ള തീരുമാനത്തെതുടര്ന്നായിരുന്നു പിന്മാറ്റം. ഇത് കോടതിയില്‍ ആശയകുഴപ്പം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് അഡ്വക്കേറ്റ് ജനറലിന് വേണ്ടി മാത്രമേ ഹാജരാകാന്‍ കഴിയൂവെന്ന് കെ.കെ വേണുഗോപാലും നിലപാടെടുത്തിരുന്നു. ഇതോടെയാണ് വി.വി ഗിരിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
ഗിരിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടെലിഫോണില്‍ സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വി.വി. ഗിരി ഹാജരാവുക. പുതിയ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ എം.ആര് രമേശ് ബാബുവിന്റെ പേരിലേയ്ക്ക് കേസിലെ വക്കാലത്ത് മാറ്റുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ജനറല്‍ നല്കിയ സത്യവാങ്മൂലവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളുമാണ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുക.
കേസ് നടത്തിപ്പ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അഭിഭാഷകന് എംടി ജോര്‍ജ്ജിനെ മാറ്റി എം ആര് രമേശ് ബാബുവിന് നല്കി എജി ഉത്തരവിറക്കിയിരുന്നു. എജിയുമായുള്ള തര്‍ക്കംമൂലമാണ് കെ എം മാണിയുമായി അടുപ്പമുള്ള എംടി ജോര്‍ജ്ജിനെ കേസ് നടത്തിപ്പില്‍ നിന്നും ഒവിവാക്കാന്‍ കാരണം. ആശയ വിനിമയം നടത്താതെയുള്ള എജിയുടെ നീക്കങ്ങളില്‍ നേരത്തെ തന്നെ ജോര്‍ജ്ജ് അതൃപ്തി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: