തിരുവനന്തപുരം: കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെഞ്ചിലുണ്ടായ ക്ഷതം സാരമുള്ളതാണെന്നും അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനും മൂന്നു ദിവസത്തെ പരിപൂര്ണ്ണവിശ്രമത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നാളത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.
കഴിഞ്ഞദിവസം രാത്രി ഒന്നരമണിയോടെയാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനറല്‍ മെഡിസിന് ഹൃദ്രോഗവിഭാഗം, ന്യൂറോ, ന്യൂറോസര്‍ജറി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് മുഖ്യമന്ത്രിയെ പരിശോധിച്ചത്. വിദഗ്ദ്ധ പരിശോധനയില്‍ മുറിവില്‍ നിന്നും കുപ്പിച്ചില്ലുകള്‍ പുറത്തെടുത്തു. ഇന്ന് രാവിലെ അദ്ദേഹത്തെ സി.ടി സ്കാനിംഗിന് വിധേയനാക്കി.
വേദനയും അണുബാധ സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ നാളെ കൊല്ലത്ത് നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: