പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന് ശ്രീധരന് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്‍കാമെന്ന് പത്തനംതിട്ട ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഇതോടൊപ്പം കേസിലെ പ്രതി സരിതാ എസ്.നായരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്.ഐ.ആറും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
റാന്നി കോടതിയില്‍ ശ്രീധരന് നായര്‍ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കണമെന്നാണ് വഎസ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രധാന സാക്ഷികളെ ചോദ്യം ചെയ്യുകയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്ത് അന്വേഷണം മിക്കവാറും പൂര്‍ത്തിയായ സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് നല്‍കുന്നതിന് നിയമ തടസ്സമില്ലെന്നായിരുന്നു ഹര്‍ജിയില്‍ വിഎസ് വാദിച്ചത്.
കേസില്‍ ഹൈക്കോടതിയെയാണോ സുപ്രീംകോടതിയെയാണോ സമീപിക്കേണ്ടതെന്ന കാര്യത്തില്‍ രേഖകള്‍ ലഭിച്ച ശേഷം വിഎസ് തീരുമാനമെടുക്കും. വിഎസിന് രഹസ്യമൊഴി നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗവും കേസിലെ പ്രതിയുമായ ടെന്നി ജോപ്പന് കക്ഷി ചേര്‍ന്നിരുന്നു. താനാണ് ആദ്യം മൊഴിപ്പകര്‍പ്പിനായി അപേക്ഷ നല്‍കിയതെന്നും തനിക്ക് നല്‍കിയതിന് ശേഷം മാത്രമേ വിഎസിന് നല്‍കാവൂ എന്നുമാണ് ടെന്നി ജോപ്പന്റെ അഭിഭാഷകന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: