കൊച്ചി: മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസിലെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ വിമര്‍ശനങ്ങള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ ശകാരം. കയ്യടി കിട്ടാന്‍ കോടതിയെ ഉപയോഗിക്കരുത്. ഇതിന് വേറെ മാര്‍ഗം നോക്കണമെന്ന് കോടതി വിമര്‍ശിച്ചു.
വിഎസ് ഏത് ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്ന് ആരാഞ്ഞ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വിഎസിനെ നിയമം പഠിപ്പിക്കാമെന്നും പറഞ്ഞു. സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് വിഎസ് നേരത്തെ ആരോപിച്ചിരുന്നു. സലിംരാജിന് പിന്നില്‍ സ്വാധീനമുള്ള ശക്തിയെന്ന് മാത്രമാണ് പറയുന്നത്. ആരെന്ന് പേര് പറയാന്‍ കോടതി മടിക്കുകയാണ്. വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നത് പോലെ കോടതി ഭയപ്പെട്ടു നില്‍ക്കുകയാണ്. ഭയം വെടിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതി തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം കടകംപള്ളിയില്‍ തട്ടിപ്പിനിരയായവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുവെയായിരുന്നു വിഎസിന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: