കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീം രാജ് മുഖ്യപ്രതിയായ കളമശേരി ഭൂമി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം വിജിലന്‍സ് ഡയറക്ടര്‍ ഇതിനായി ഉത്തരവിറക്കണം. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
സലീം രാജിന്റെ മൊബൈ ഫോണ്‍ കോളുകളുടെ രേഖകള്‍ സൂക്ഷിക്കാനും കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നല്കി. 2011 മുതലുള്ള ഫോണ്‍വിളികളുടെ രേഖകളാണ് സൂക്ഷിക്കേണ്ടത്. മൊബൈല്‍ സേവന ദാതാക്കള്‍ക്കാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. അന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം കാട്ടിയില്ലെന്ന വിമര്‍ശനത്തോടെയാണ് കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
റവന്യൂ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം ശ്രദ്ധയില്‍പെട്ടിട്ടും സര്‍ക്കാര്‍ അന്വേഷണത്തിന് മുതിര്‍ന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: