കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കല്ലേറില്‍ പരിക്കേറ്റ സംഭവത്തില്‍ 18 സിപിഎമ്മുകാരെ റിമാന്‍ഡ് ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കുഞ്ഞിമംഗലത്തെ എം.കുഞ്ഞിരാമന്(62), എടക്കാട് ഏരിയാ കമ്മറ്റിയംഗം കെ.രാജീവന്(53), തളിപ്പറമ്പ് മുനിസിപ്പല്‍ വൈസ് ചെയര്മാന് മുരളീധരന്(48), അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് കോ-ബാങ്കിലെ ബില്‍ കലക്ടര്‍ പാച്ചേന്‍ ഭാസ്കരന്(61), പുന്നോല്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി.മനോജ്(43), തിരുവങ്ങാട് സ്വദേശി എം.സി.ലിനേഷ്(33), കോടിയേരി സ്വദേശി ടി.രാഘവന്(64), പുന്നോല്‍ സഹകരണ ബാങ്ക് വാച്ചുമാന്‍ ടി.കൃഷ്ണന്(56), പഴശ്ശി ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു(50), എടയന്നൂര്‍ ലോക്കല്‍ കമ്മറ്റിയംഗം പി.സി.വിനോദന്‍(53), തളിയില്‍ ബ്രാഞ്ച് കമ്മറ്റിയംഗം സി.രവീന്ദ്രന്(48), വടക്കുമ്പാട് ലോക്കല്‍ കമ്മറ്റിയംഗം കെ.ഷാജി(39), മട്ടന്നൂര്‍ സ്വദേശി സന്തോഷ് മാവില(45), പിണറായി ലോക്കല്‍ കമ്മറ്റിയംഗം കെ.കെ.പ്രദീപന്, വെള്ളോറ ലോക്കല്‍ കമ്മറ്റിയംഗം ടി.വി.അനീഷ്(32)എന്നിവരെയാണ് റിമാന്റ് ചെയ്തത്.
കണ്ടാലറിയുന്നവരെ ഉള്‍പ്പെടുത്തി 1000 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിനുള്‍പ്പെടെ കേസെടുത്തിട്ടുണ്ട്. നിരവധി സിപിഎമ്മുകാര്‍ പോലീസ് കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസില്‍ പ്രതികളായ എംഎല്‍എമാരെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ എസ്ഐ സനല്‍ കുമാറിന്റെ മൊഴിയിലാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.
സിപിഎം കേന്ദ്രക്കമ്മറ്റിയംഗം പി.കെ.ശ്രീമതി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്, സംസ്ഥാന കമ്മറ്റിയംഗം എം.വി.ജയരാജന് എന്നിവരടക്കം ആയിരത്തോളം പേര്‍ക്കെതിരെ ന്യായവിരുദ്ധമായ സംഘം ചേരലിനും കേസെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചതിനും വാഹനങ്ങള്‍ തകര്‍ത്തതിനും വേറെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കണ്ണൂരില്‍ ഇന്നലെ പോലീസിന്റെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ണൂരില്‍ കഴിഞ്ഞദിവസം നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് കണ്ണൂര്‍ റേഞ്ച് ഐജി സുരേഷ് രാജ് പുരോഹിത് വിശദമായി അന്വേഷിക്കും. മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമത്തെക്കുറിച്ചും പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയെക്കുറിച്ചും ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിയാണ് അന്വേഷിക്കുന്നത്. കേസന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യം നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: