തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരേയുണ്ടായ ആക്രമണത്തില്‍ ആഭ്യന്തര വകുപ്പിനു നേരെ വിമര്‍ശനമുണ്ടാകുന്നതില്‍ വിഷമമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
സുരക്ഷാ വീഴ്ചയല്ലെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. ഇനി അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് ഇന്നലെ പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും മുഖ്യമന്ത്രിയെ സന്ദര്‍ശിക്കരുതെന്നു പറഞ്ഞത്.
അല്ലാതെ അവരെ മനഃപൂര്‍വം വിലക്കിയിട്ടില്ല തിരുവഞ്ചൂര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: