തിരുവല്ല: ഓണ്‍ലൈന്‍ ലോട്ടറി അടിച്ചതായി റിസര്‍വ് ബാങ്കിന്റെ പേരില്‍ സന്ദേശമയച്ച് തട്ടിപ്പ്. റിസര്‍വ് ബാങ്കിന് കീഴിലുള്ള ഫോറിന് എക്സ്ചേഞ്ച് ട്രാന്‍സ്ഫര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അറിയിപ്പാണെന്ന രീതിയിലാണ് സന്ദേശം എത്തുക. താമരക്കുളം സ്വദേശി സുരേഷ് ഒരു ബാങ്ക് അധികൃരുടെ ഉപദേശപ്രകാരം തട്ടിപ്പില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഓണ്‍ലൈന്‍ ലോട്ടറിയുടെ സമ്മാനമായി 500000 യുഎസ് ഡോളര്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
ഇതു സംബന്ധിച്ച് പെട്ടെന്നു വിശ്വസിച്ചു പോകുന്ന വിശദവിവരങ്ങള്‍ക്കൊപ്പം വിദേശ പണം വിനിമയം ചെയ്യുന്നതിനുള്ള ഫീസായി സ്വന്തം ബാങ്ക് അക്കൗണ്ടില്‍ 12200 ഇന്ത്യന്‍ രൂപ ക്യാഷ് ഡിപ്പോസിറ്റായി നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. സന്ദേശത്തില്‍ റിസര്‍വ്ബാങ്ക് ഗവര്‍ണറുടെ പേരും ഒപ്പും കൂടാതെ റിസര്‍വ്ബാങ്കിന്റെ അടയാളവും രേഖപ്പെടുത്തിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ചുനക്കര ബ്രാഞ്ചുമാനേജരെ സമീപിച്ച സുരേഷിന്മറ്റൊരു ഉപഭോക്താവിന്റെ 55000 രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടതായി മാനേജര്‍ അറിയിക്കുകയായിരുന്നു.
സൈബര്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രത്യേക ഏജന്‍സികള്‍ നിലനില്‍ക്കുമ്പോഴും സര്‍ക്കാരിന്റെ പണമിടപാട് ഏജന്‍സിയായ ആര്‍ബിഐയുടെ പേരില്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍പോലും അധികൃതര്‍ക്ക് ആകുന്നില്ല. ഇതിനുപുറമേ വ്യാജ െ്രെഡവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വിദേശ യൂണിവേഴ്സിറ്റികളുടെ ഉന്നത ബിരുദസര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തും നിരവധി സന്ദേശങ്ങള്‍ എത്തുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: